Categories: World

ജപ്പാനില്‍ ഭൂചലനം: സുനാമി മുന്നറിയിപ്പ് നല്‍കി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ടോക്കിയോ: വടക്കന്‍ ജപ്പാനിലെ ഹൊന്‍ഷു ദ്വീപില്‍ അതിശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 6.9  തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായിട്ടില്ല. ഭൂചലനത്തെ തുടര്‍ന്ന് അധികൃതര്‍ സുനാമി മുന്നറിയിപ്പ് നല്‍കി.

ഒരു മീറ്റര്‍ ഉയരത്തില്‍ വരെ തിരമാലകള്‍ അടിച്ചേക്കാമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ദ്വീപിലെ ജനങ്ങളെ മാറ്റി പാര്‍പ്പിച്ചു.  ഹൊന്‍ഷു ദ്വീപില്‍ നിന്നും 77 കിലോമീറ്റര്‍ അകലെയുള്ള മിയാക്കോയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

Recent Posts