പനാജി: പനാജി അസംബ്ലി തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ ആറാം തവണയും ബി.ജെ.പിക്ക് വിജയം. 5,368 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബി.ജെ.പി സ്ഥാനാര്‍ത്ഥി സിദ്ധാര്‍ത്ഥ് കുന്കോലിക്കര് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സുരേന്ദ്ര ഫുര്‍ടാഡോയെ പരാജയപ്പെടുത്തിയത്.
തന്നെ തെരഞ്ഞെടുത്ത ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നത് തന്റെ കടമയാണെന്നും ആ വലിയ ഉത്തരവാദിത്തം താന്‍ നിറവേറ്റുമെന്നും തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന ശേഷം സിദ്ധാര്‍ത്ഥ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
1994 മുതല്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിയായിരുന്ന മനോഹര്‍ പരീക്കര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്ത്രിസഭയില്‍ പ്രതിരോധ മന്ത്രിയായി സ്ഥാനം ലഭിച്ചതിനെ തുടര്‍ന്ന്, രാജി വച്ചതോടെയാണ് ഇവിടെ ഒഴിവ് വന്നത്. ഫെബ്രുവരി 13നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: