കൊച്ചി: ക്രിയേറ്റീവ് അവാര്‍ഡ് അഡ്വര്‍ടൈസിംഗ് ക്ലബ് കൊച്ചിന് സംഘടിപ്പിക്കുന്ന ഒമ്പതാമത് പെപ്പര്‍ ക്രിയേറ്റീവ് അവാര്‍ഡിന് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 10 ആണ്.
ടാപ് റൂട്ടിന്റെ മാനേജിങ് ഡയറക്ടര്‍ ആഗ്നെലോ ഡയസ്, ഒഗില്‍വി & മേത്തറിന്റെ നാഷണല്‍ ക്രിയേറ്റീവ് ഡയറക്ടര്‍ (എന്‍സിഡി) രാജീവ് റാവു, ബാംഗ് ഇന്‍ ദി മിഡിലിന്റെ മാനേജിംഗ് പാര്‍ട്ണറും ചീഫ് ക്രിയേറ്റീവ് ഓഫീസറുമായ പ്രതാപ് സുതന്, എഫ്സിബി ഉല്‍ക്കയുടെ മുന്‍ നാഷണല്‍ ക്രിയേറ്റീവ് ഡയറക്ടര്‍ (എന്‍സിഡി) കെ.എസ്.ചക്രവര്‍ത്തി, 22 ഫീറ്റ് ട്രൈബല്‍ വേള്ഡ്വൈഡിന്റെ ജോയിന്റ് മാനേജിങ് ഡയറക്ടര്‍ ബ്രിജേഷ് ജേക്കബ് എന്നിവരടങ്ങുന്ന അഞ്ചംഗ ജൂറിയാണ് പെപ്പര്‍ 2015 ന് വിധികര്‍ത്താക്കളായെത്തുന്നത്.
ദക്ഷിണേന്ത്യയില്‍ നിന്ന് ദേശീയ-അന്തര്‍ദ്ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കാനായി സര്ഗാത്മകമേഖലയിലെ കൂട്ടായ്മ ഒരുക്കുന്ന ചവിട്ടുപടിയായ ഈ മത്സരത്തിന് 2500 ലേറെ എന്‍ട്രികള്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി അഡ്വെര്‍ടൈസിംഗ് ക്ലബ്, കൊച്ചിയുടെ പ്രസിഡന്റായ രാജീവ് മേനോന് പറഞ്ഞു.
ഏജന്‍സി ഓഫ് ദ ഇയര്‍, അഡ്വെര്‍ടൈസര്‍ ഓഫ് ദ ഇയര്‍, ആര്‍ട്ട് ഡയറക്ടര്‍ ഓഫ് ദ ഇയര്‍, കോപ്പിറൈറ്റര്‍ ഓഫ് ദ ഇയര്‍, പ്രത്യേക ജൂറി അവാര്‍ഡ്, ക്യാംപെയ്ന് ഓഫ് ദ ഇയര്‍, പ്രസ് ക്യംപെയ്ന്, ടിവി പരസ്യം, കോര്‍പ്പറേറ്റ് എവി, ഔട്ട്ഡോര്‍, റേഡിയോ, വെബ് അടിസ്ഥാനമാക്കിയുള്ള ഇന്ററാക്ടീവ്, പിഒപി, ഡയറക്റ്റ് മെയിലര്‍, ഫോട്ടോഗ്രഫി, പാക്കേജിംഗ്, ലോഗോ ഡിസൈന്‍, പ്രസിദ്ധീകരിക്കാത്ത വര്‍ക്കുകള്‍, പിആര്‍, പ്രമോകള്‍ തുടങ്ങിയ വിഭാഗങ്ങളിലാണ് മത്സരം നടക്കുക.
കേരളത്തിലെ അഡ്വര്‍ടൈസിംഗ് എജന്‍സികളുടെ കൂടുതല്‍ പങ്കാളിത്തം ലഭിക്കാനായി ജ്വല്ലറി, റിയല്‍ എസ്റ്റേറ്റ്, ടെക്സ്റ്റൈല്‍, ഹോസ്പിറ്റാലിറ്റി, ആയുര്‍വേദേ, മീഡിയ, ആനിമേഷന്‍, ഓട്ടോമൊബൈല്‍, ഹെല്‍ത്ത് കെയര്‍, പബ്ലിക് സര്‍വീസ്, ഹോം അപ്ലയന്‍സസ്, ഫിനാന്‍ഷ്യല്‍, സിനിമ, റീട്ടെയില്‍ (മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍) തുടങ്ങിയ മേഖലയില്‍നിന്നും പങ്കെടുക്കുന്നവര്‍ക്ക് പ്രത്യേക വിഭാഗമുണ്ടായിരിക്കുമെന്ന് പെപ്പര്‍ അവാര്‍ഡ്സ് 2015 ചെയര്മാന് പി.കെ.നടേഷ് അറിയിച്ചു. സ്വര്‍ണം, വെള്ളി, വെങ്കലം അവാര്‍ഡുകളും സാക്ഷ്യപത്രങ്ങളുമാണ് വിജയികള്‍ക്ക് സമ്മാനിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: