ഇറ്റാനഗര്‍: ഏകദിന സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഫെബ്രുവരി 20-ന് അരുണാചലില്‍ എത്തും. അരുണാചലിന് സംസ്ഥാന പദവി ലഭിച്ചതിന്റെ വാര്‍ഷികാഘോഷങ്ങള്‍ക്കായാണ് പ്രധാനമന്ത്രിയെത്തുന്നത്.
ഇന്ദിരാഗാന്ധി പാര്‍ക്കിലാണ് ആഘോഷങ്ങള്‍. അരുണാചല്‍ ഫെസ്റ്റിവലും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് പൊതുവിവര വകുപ്പു സെക്രട്ടറി ദാനി സാലു പറഞ്ഞു.
കൂടാതെ പ്രധാനമന്ത്രി അരുണാചല്‍-ന്യൂദല്‍ഹി രാജധാനി എക്സ്പ്രസ് ട്രെയിന്‍ പച്ചക്കൊടി കാണിക്കും. ഇറ്റാ നഗറിലെ പൊതുജലവിതരണ പദ്ധതിയുടെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: