ചാലക്കുടി: ചാലക്കുടി പുഴയിലെ ജലനിരപ്പ് താഴുന്നു. ജനങ്ങള്‍ ആശങ്കയില്‍. കടുത്ത വേനല്‍ വരുവാന്‍ മാസങ്ങള്‍ ഉണ്ടെങ്കിലും അതിന് മുന്‍പായി ഇത്രയധികം ജലനിരപ്പ് താഴുന്നത് ആദ്യാമായാണ്.മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജലനിരപ്പ് നന്നേ താഴ്ന്നു എന്ന് മാത്രമല്ല,തടയിണകള്‍ക്ക് താഴെയുള്ള പ്രദേശങ്ങളിലും മറ്റും പുഴയുടെ അടിതട്ട് കാണാവുന്ന വിധത്തിലായി ജലനിരപ്പ്.കേരളത്തിലെ പ്രധാനപ്പെട്ട പുഴകളില്‍ ഒന്നായ ചാലക്കുടി പുഴയുടെ നീരൊഴുക്ക് കുറയുന്നത് തുമ്പൂര്‍മുഴി,വലതുകര,ഇടതുകര കനാലുകള്‍ വഴിയുള്ള ജലസേചനത്തേയും ഗുരുതരമായ ബാധിക്കുന്നതാണ്.
എറണാക്കുളം,തൃശ്ശൂര്‍ ജില്ലകളിലെ അഞ്ചു മണ്ഡലങ്ങളില്‍ ആയിരക്കണ്ണക്കിന് ഹെക്ടര്‍ കൃഷി നശിക്കുവാന്‍ കാരണമാക്കുന്നതാണ്.കടുത്ത വേനല്‍ ആക്കുന്നതോടെ സ്ഥിതി ഇതിലും ഭയാനകമാക്കുന്നതാണ്. സാധാരണയായി ഊഴമനുസരിച്ചാണ് കനാലുകളില്‍ വെള്ളം വിടുന്നത്.ക്രമപ്രകാരം വെള്ളം കിട്ടിയിലെങ്കില്‍ കര്‍ഷകര്‍ ശക്തമായ സമരപരിപാടികളുമായി രംഗത്തിരങ്ങുന്നതാണ്.അനധികൃത മണ്ണലെടുപ്പ്,പുഴയുടെ ആരോഗ്യ സംരക്ഷിക്കുന്നതിനുള്ള ശാസ്ത്രീയമായ മാര്‍ഗ്ഗങ്ങള്‍ ഇല്ലാത്തതുമാണ് കടുത്ത വേനലിലും സുലഭമായി വെള്ളം ലഭിച്ചിരുന്ന ചാലക്കുടി പുഴയുടെ ഇന്നത്തെ ദുരവസ്ഥക്ക് കാരണം.
പുഴയിലെ നീരൊഴുക്ക് ക്രമപ്പെടുത്തുന്നത് ഷോളയാര്‍,പൊരിങ്ങല് കൂത്ത് ജലവൈദ്യുത പദ്ധതികളെ ആശ്രയിച്ചാണ്.എന്നാല്‍ രണ്ട് ജലവൈദ്യുതപദ്ധതികളിലും എല്ലാ ജനറേറ്ററകളും കൃത്യമായി പ്രവര്‍ത്തിക്കാന്‍ സാധിക്കാത്തതും 24 മണിക്കൂറും ക്രമമായി വൈദ്യത ഉത്പാദനം നടത്താതതും പുഴയിലെ നീരൊഴുക്കിനെ കാര്യമായി ബാധിച്ചു.
പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം തമിഴ് നാട് സര്‍ക്കാര്‍ വര്‍ഷത്തില്‍ രണ്ട് തവണ കേരള ഷോളയാര്‍ ഡാം പൂര്‍ണ്ണമായി ജലനിരപ്പ് എത്തുന്നതു വരെ വെള്ളം തുറന്ന് വിടണമെന്നാണ് കരാര്‍ എങ്കിലും ഇത് കൃത്യമായി പാലിക്കപ്പെടാറില്ല.കഴിഞ്ഞ സെപ്തംബര്‍ ഒന്നിന് കരാര്‍ ലംഘിക്കപ്പെട്ടതും പുഴയുടെ സ്ഥിതി വഴളാക്കുവാന് കാരണമായി.
പുഴയിലെ ജലനിരപ്പ് താഴുന്നതിന് പരിഹാരം കാണുവാനായി ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥുടെ യോഗം എല്ലാം നടത്തിയെങ്കിലും പ്രശ്ന പരിഹാരത്തിനായി നിര്‍ദ്ദേശിച്ച പല കാര്യങ്ങള്‍ക്കും നടപ്പാക്കുവാന്‍ തയ്യാറാക്കാഞ്ഞതുമെല്ലാം പുഴയുടെ ജലനിരപ്പ് വളരെ കുറയുവാന്‍ കാരണമായി.എല്ലാ വര്‍ഷത്തെക്കാളും കൂടുതല്‍ മഴ ഇത്തവണ ലഭിച്ചിട്ടും കടുത്ത വേനല്‍ ആക്കുന്നതിന് മുന്‍പ് ചാലക്കുടി പുഴയിലെ ജലനിരപ്പ് വളരെയധികം കുറഞ്ഞത് ജനജീവിതത്തെ ആകെ ബാധിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: