കായംകുളം: ഭാര്യയെ ഷാള്‍ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൃഷ്ണപുരം വടക്കേ അറ്റത്ത് രതീഷി (29) നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യ കൊല്ലം തൊടിയൂര്‍ ഇടക്കുളങ്ങരയില്‍ അനില്‍കുമാറിന്റെ മകള്‍ അനിമോളെ (22)യാണ് സംശയത്തിന്റെ പേരില്‍ കൊലപ്പെടുത്തിയത്. തുടര്‍ന്ന് രതീഷ് കഴുത്ത് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
ഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോലീസ് കസ്റ്റഡിയില്‍ ചികിത്സയിലായിരുന്നു. ശനിയാഴ്ച വൈകിട്ടോടെ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഏഴിന് ഉച്ചയ്ക്കായിരുന്നു കൊലപാതകം. ഡിസംബര്‍ 28നായിരുന്നു ഇവരുടെ വിവാഹം. ഭാര്യയോടുള്ള സംശയത്തിന്റെ പേരില്‍ ഉണ്ടായ വഴക്കിനെ തുടര്‍ന്ന് കഴുത്തില്‍ ഷാള്‍ മുറുക്കി കൊന്നതാണെന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ രതീഷ് പോലീസിന് മൊഴി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: