ആലപ്പുഴ: ടാങ്കര്‍ ലോറിക്കുപിന്നില്‍ ചരക്ക്ലോറിയിടിച്ചു. ഇന്ധനചോര്‍ച്ച നാട്ടുകാരെ ഭീതിയിലാഴ്ത്തി. കൊച്ചിന് റിഫൈനറിയില്‍ നിന്നും തിരുവനന്തപുരം വിമാനത്താവളത്തിലേക്ക് ഇന്ധനവുമായി പോയ ടാങ്കര്‍ ലോറിയുടെ പിന്നിലാണ് ചരക്ക്ലോറിയിടിച്ചത്. ടാങ്കര്‍ ലോറിയില്‍ നിന്ന് ഇന്ധന ചോര്‍ച്ചയുണ്ടായത് നാട്ടുകാരെ ഭീതിയിലാഴ്ത്തി. വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ ദേശീയപാതയില്‍ അമ്പലപ്പുഴ കരൂരിലായിരുന്നു അപകടം. നാലുഅറകളിലായി ഇരുപതിനായിരം ലിറ്റര്‍ ഇന്ധനമാണ് ടാങ്കര്‍ലോറിയില്‍ ഉണ്ടായിരുന്നത്. പിന്‍ഭാഗത്തെ അറയിലെ ഓയിലാണ് ഒഴുകി നഷ്ടപ്പെട്ടത്. ഇടിയുടെ ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാര്‍ അമ്പലപ്പുഴ പോലീസില്‍ വിവരം അറിയിച്ചു. തുടര്‍ന്ന് എസ് ഐ: നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ആലപ്പുഴയില്‍നിന്നും ഫയര്‍ ഓഫീസര്‍ വേണുക്കുട്ടന്റെ നേതൃത്വത്തില്‍ എത്തിയ നാലു യൂണിറ്റ് അഗ്നിശമന സേനയും ചേര്‍ന്ന് വെള്ളം പമ്പ് ചെയ്ത് ഓയില്‍ കഴുകി കളയുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: