ആലപ്പുഴ: വണ്ടാനം ടിഡി മെഡിക്കല്‍ കോേളജ് ആശുപത്രിയുടെ അത്യാഹിതവിഭാഗത്തോടു ചേര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന എമര്‍ജന്‍സി ലാബ് ആരംഭിക്കാന്‍ ആശുപത്രി വികസന സൊസൈറ്റിയുടെ പൊതുയോഗത്തില്‍ തീരുമാനം.
പദ്ധതി നടപ്പാക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മൈക്രോ ബയോളജി- പത്തോളജി- ബയോകെമിസ്ട്രി വിഭാഗം മേധാവികള്‍, ആശുപത്രി സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട് എന്നിവരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തി. ട്രോമകെയര്‍ യൂണിറ്റില്‍ അനസ്തേഷ്യ ഡോക്ടര്‍മാരുടെ കുറവു നികത്താന്‍ ആശുപത്രി വികസന സൊസൈറ്റി മുഖാന്തരം നിയമനം നടത്തുന്നതിന്റെ സാധ്യത ആരായും. ഹൗസ് സര്ജന്മാര്ക്കും ഡ്യൂട്ടി ഡോക്ടര്‍മാര്‍ക്കും അത്യാഹിത വിഭാഗത്തോടു ചേര്‍ന്ന് ഡ്യൂട്ടി മുറികള്‍ അനുവദിക്കുന്നതിന് സ്ഥലം കണ്ടെത്തി സൗകര്യമൊരുക്കാന്‍ പൊതുമരാമത്ത് കെട്ടിടവിഭാഗത്തിന് യോഗം നിര്‍ദ്ദേശം നല്കി.
അത്യാഹിതവിഭാഗത്തില്‍ ഇഎന്‍ടി, നേത്രവിഭാഗം പരിശോധനാ ഉപകരണങ്ങളായ സ്ലിറ്റ് ലാമ്പ്, ബുള്‍സ് ഐ ലാമ്പ് എന്നിവ ക്രമീകരിക്കാന്‍ നടപടിയെടുക്കും. റേഡിയോ തെറാപ്പി വിഭാഗത്തിലെ ലീനിയര്‍ ആക്സിലറേറ്റര്‍ പ്രവര്‍ത്തനം ആരംഭിച്ചതുമായി ബന്ധപ്പെട്ട് സെക്യൂരിറ്റിയെയും രണ്ടു ശുചീകരണജീവനക്കാരെയും നിയോഗിക്കും. ലീനിയര്‍ ആക്സിലറേറ്ററിന്റെ വാര്‍ഷിക അറ്റകുറ്റപ്പണി കരാറിനായി തുക കണ്ടെത്താനും പ്രത്യേക അക്കൗണ്ട് ആരംഭിക്കാനും യോഗം തീരുമാനിച്ചു. സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വിഭവസമാഹരണത്തിനുമായി ഏഴംഗ ഉപസമതിയെ തിരഞ്ഞെടുത്തു.
സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട് എംപിയുടെയും എംഎല്‍എയുടെയും സാന്നിധ്യത്തില്‍ ജില്ലാ കളക്ടര്‍ പ്രത്യേകയോഗം വിളിച്ചു ചേര്‍ക്കും. ആശുപത്രി സൂപ്രണ്ട് എന്ന നിലയില്‍ സ്തുത്യര്‍ഹമായ സേവനം നടത്തിയ ഡോ. ടി.കെ. സുമയെയും യാത്രാമധ്യേ അപകടത്തില്‍ പെട്ടയാള്‍ക്ക് സമയോചിതമായി ചികിത്സ നല്കി രക്ഷപ്പെടുത്തിയ ഡോ. ഷെഫീക്കിനെയും യോഗത്തില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: