ചേര്‍ത്തല: ഗവണ്മെന്റ് ഗേള്‍സ് ഹൈസ്കൂള്‍ കവലയില്‍ പൊടിശല്യം രൂക്ഷമായി. കവല വികസനത്തിന്റെ ഭാഗമായി റോഡ് വെട്ടിപ്പൊളിച്ച് പൂഴിയിട്ട് ഉയര്‍ത്തിയതാണ് സമീപത്തെ വ്യാപാരികള്‍ക്കും, ഓഫീസ് ജീവനക്കാര്‍ക്കും, ഓട്ടോ ഡ്രൈവര്‍മാര്‍ക്കും, വിദ്യാര്‍ത്ഥികള്‍ക്കും ദുരിതമായത്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി കോണ്‍ക്രീറ്റ് ടൈല്‍പാകി റോഡ് ബലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇവിടെ നാലു ഭാഗത്തുമുള്ള റോഡുകള്‍ വെട്ടിപ്പൊളിച്ചത്.
നിര്‍മ്മാണ പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ഇതുവഴിയുള്ള ഗതാഗതം പത്തുദിവസത്തേക്ക് നിരോധിച്ചിരുന്നെങ്കിലും വാഹനങ്ങള്‍ ഇതുവഴി കടന്നുവരുന്നത് പൊടിശല്യം രൂക്ഷമാക്കി. വാഹനങ്ങള്‍ മറ്റുവഴികളിലൂടെ കടത്തിവിടുവാനുള്ള യാതൊരു ക്രമീകരണങ്ങളും അധികാരികള്‍ നടത്തിയില്ല എന്നാണ് വ്യാപാരികളുടെ പരാതി. വെള്ളം പമ്പ് ചെയ്ത് പൊടിശല്യം അകറ്റുവാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: