ആലപ്പുഴ: വേണ്ടത്ര തൊഴില്‍ പരിജ്ഞാനമില്ലാത്ത അന്യസംസ്ഥാന തൊഴിലാളികളെ കൊണ്ട് വൈദ്യുതി അനുബന്ധ ജോലികള്‍ ചെയ്യിക്കുന്ന പ്രവണത തൊഴിലുടമകള്‍ അവസാനിപ്പിക്കണമെന്ന് കേരള ഇലക്ട്രിക്കല്‍ വയര്‍മാന്‍ ആന്‍ഡ് സൂപ്പര്‍വൈസര്‍ അസോസിയേഷന് ആവശ്യപ്പെട്ടു. ഇത് തൊഴിലാളികളുടെ മാത്രമല്ല നാട്ടിലുള്ള സാധാരണക്കാരുടെ ജീവനും ഭീഷണി ഉയര്‍ത്തുകയാണ്. സമ്മേളനം കെഇഡബ്ല്യുഎസ്എ ജില്ലാ പ്രസിഡന്റ് ബി. സുരേഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ഓര്‍ഗനൈസര്‍ രാധാകൃഷ്ണ പണിക്കര്‍, കെ. സത്യന്‍പിള്ള, ജോഷി തോമസ്, കെ. ഷഫീഖ് കുറവന്തോട് എന്നിവര്‍ സംസാരിച്ചു. അമ്പലപ്പുഴ താലൂക്കില്‍ ജോലി ചെയ്യുന്ന അംഗീകൃത വയര്മാന്മാര് 9747133315 എന്ന നമ്പറില്‍ കെ. ഷഫീഖി (കണ്‍വീനര്‍)നെ ബന്ധപ്പെടണമെന്ന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: