ആലപ്പുഴ: സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്ന സാഹചര്യത്തില്‍ പാര്‍ട്ടി ഭരണം നടത്തുന്ന ആലപ്പുഴ നഗരസഭ കളര്‍കോട് വാര്‍ഡിന് നല്‍കുന്നത് ‘വിഐപി’ പരിഗണന. പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ ദിവസങ്ങള്‍ക്കകം വീണ്ടും ടാര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കിക്കഴിഞ്ഞു. റോഡിലെ കുഴികളില്‍ വണ്‍ പോളിറ്റ്ബ്യൂറോ അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ നടുവൊടിയരുതല്ലോ?. കൂടാതെ പാതയോരത്തെ കുറ്റിക്കാടുകളും ചപ്പുചവറുകളും മാലിന്യങ്ങളും നഗരസഭാ ജീവനക്കാര്‍ നീക്കം ചെയ്തു . നാട്ടുകാര്‍ കാലങ്ങളായി ആവശ്യപ്പെട്ടിട്ടും നടക്കാതിരുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ദിവസങ്ങള്‍ക്കകം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: