തിരുവനന്തപുരം: ദേശീയ ഗെയിംസിന്റെ സംഘാടനത്തിന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ അഭിനന്ദനം. ഇത് രാജ്യത്തിന് ഉത്തമ മാതൃകയാണെന്ന് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് രാമചന്ദ്രന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ദേശീയ ഗെയിംസിന് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാനങ്ങള്‍ കേരളത്തിന്റെ മാതൃക കണ്ട് പഠിക്കണം. ഗെയിംസിന് വേണ്ടി എല്ലാസൗകര്യങ്ങളും കേരളം ഒരുക്കി. മത്സരങ്ങള്‍ നടന്ന വേദി, മത്സര ക്രമം, യാത്ര, താമസം, ഭക്ഷണം തുടങ്ങി ഒരു കാര്യത്തിലും താരങ്ങള്‍ക്കോ അവര്‍ക്കൊപ്പം വന്നവര്‍ക്കോ യാതൊരു പരാതിയും ഉണ്ടായില്ല.
നിശ്ചിതസമയത്തിനുള്ളില്‍ സ്റ്റേഡിയങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതിന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, സിഇഒ ജേക്കബ് പുന്നൂസ് എന്നിവരെ അഭിനന്ദനന്ദിച്ചു. ചെലവ് കുറഞ്ഞ രീതിയില്‍ ഗെയിംസ് വില്ലേജ് ഒരുക്കാനായതാണ് മറ്റൊരു നേട്ടം.
ഗെയിംസ് വില്ലേജ് ഒരു പുതിയ ആശയമായിരുന്നു. ഇത് ഇനിവരുന്ന ഗെയിംസുകളില്‍ മാതൃകയായി മാറും. ഗെയിംസ് പരിപൂര്‍ണ വിജയമായിരുന്നുവെന്നും അതില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സെക്രട്ടറി രാജീവ് മേത്തയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: