ആലപ്പുഴ: നരേന്ദ്രമോദി ഇന്ന് പലരുടെയും റോള്‍മോഡലായി മാറിയെന്ന് സിപിഎം നേതാവ് ജി. സുധാകരന് എംഎല്‍എ. മോദിയും കേജ്രിവാളുമൊക്കെയാണ് റോള്‍മോഡലുകള്‍. മോദിയെ കണ്ടുപഠിക്കാന്‍ ആളുകള്‍ പറയുന്നു. കോണ്‍ഗ്രസ് അപ്രസക്തമായി കഴിഞ്ഞതായും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു.
അടിത്തറയില്ലാത്ത പാര്‍ട്ടികള്‍ക്കും ജനങ്ങളെ ആകര്ഷിക്കാമെന്നതിന്റെ തെളിവാണ് ആം ആദ്മി പാര്‍ട്ടിയുടെ ജയം. എന്നാല്‍ അടിത്തറയുള്ള കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ജനങ്ങളെ ആകര്‍ഷിക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് പഠന വിഷയമാക്കേണ്ടതാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ബദലാണ് ആ ആദ്മി പാര്‍ട്ടിയെന്ന വിലയിരുത്തലിനോട് യോജിക്കാന്‍ കഴിയില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടയ്ക്കിടയ്ക്ക് ഇത്തരത്തില്‍ ചിലതൊക്കെ പൊങ്ങിവരുമെന്നും സുധാകരന് പറഞ്ഞു.
മാര്‍പാപ്പ വാഴ്ത്തപ്പെട്ടതായി പ്രഖ്യാപിച്ച ചാവറ കുര്യാക്കോസ് അച്ചന് നവോത്ഥാന നായകനാണെന്നും കര്‍ഷക തൊഴിലാളികള്‍ക്ക് വരമ്പത്ത് തന്നെ കൂലി നല്‍കണമെന്നും ആവശ്യപ്പെട്ട മഹാനായിരുന്നുവെന്നും സി.കെ. സദാശിവന് എംഎല്‍എ പറഞ്ഞു. 17 മുതല്‍ 23 വരെ സംഘടിപ്പിക്കുന്ന ചരിത്ര പ്രദര്‍ശനത്തില്‍ ചാവറയച്ചന്റെ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കുമെന്നും സദാശിവന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: