ഭാരത സര്‍ക്കാരിന്റെ പത്മശ്രീ പുരസ്കാരം ലഭിക്കുക എന്നത് താന്‍ പ്രതീക്ഷിച്ചതിലും അപ്പുറമുള്ള അംഗീകാരമാണ്. അതില്‍ അത്യധികം സന്തോഷമുണ്ട്. മനോഹരമായ ലോകത്തെ മനോഹരമായ രാജ്യത്തിലെ ഏറ്റവും മനോഹരമായ സംസ്ഥാനമാണ് കേരളം. കേരളത്തിലേക്ക് തന്റെ പേരില്‍ ഒരു പത്മശ്രീ ലഭിച്ചതലും സന്തോഷമുണ്ട്.
ഒരാളിന്റെ ജീവിതത്തല്‍ ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരമാണിത്. മറ്റ് ഡോക്ടര്‍മാരില്‍നിന്ന് വ്യത്യസ്ഥനാക്കുന്നതിന് പുരസ്കാരങ്ങളും അംഗീകാരങ്ങളും ഉപകരിക്കും. ചിലര്‍ ഇതില്‍ സ്വയം മറന്നു പോകാറുണ്ട്.ഞാന്‍ അത്തരക്കാരനല്ല. ഇത് പറയുന്നത് ഈ വര്‍ഷത്തെ പത്മശ്രീപുരസ്കാരത്തിന് അര്‍ഹനായ ഡോക്ടര്‍ കെ.പി.ഹരിദാസാണ്. ഇത്തവണ കേരളത്തിനു ലഭിച്ച രണ്ട് പത്മശ്രീ പുരസ്കാരങ്ങളില് ഒന്ന് തലസ്ഥാനനഗരിക്ക് സമ്മാനിക്കുകയാണ് അദ്ദേഹം.
ഇപ്പോഴത്തെ മെഡിക്കല്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള പ്രതികരണം ഇങ്ങനെ:
മെഡിക്കല്‍ വിദ്യാഭ്യാസത്തില്‍ ഒരുപാട് മാറ്റം വരണം. സ്വകാര്യആശുപത്രികളില്‍ രോഗികളുടെ കുറവ് ഏറ്റവും വലിയ പ്രശ്നമാണ്. വ്യത്യസ്ത രോഗങ്ങളെക്കുറിച്ച് പഠിക്കാനുള്ള അവസരം സ്വകാര്യമേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്ക് നഷ്ടപ്പെടുന്നു. സ്വകാര്യ മെഡിക്കല്‍ വിദ്യാഭ്യാസത്തിന് കെട്ടിടവും മെഡിക്കല്‍ ഉപകരണങ്ങളും കുറവാണ്. വിദ്യാര്‍ത്ഥികള്‍ക്ക് രോഗികളുമായി ഇടപെടാനുള്ള അവസരങ്ങളും കുറവാണ്. അതിനാല്‍ ആശുപത്രികള്‍ക്ക് ഡോക്ടര്‍മാരുടെ യഥാര്‍ത്ഥ കഴിവുകള്‍ ഉപയോഗപ്പെടുത്താനാകുന്നില്ല.
ബിരുദാനന്തര കോഴ്സുകളെക്കുറിച്ച്:
ബിരുദാനന്തര കോഴ്സുകളിലും അപാകതകളുണ്ട് ത്വക് രോഗ വിദഗ്ദ്ധനാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സര്‍ജറി പഠിക്കേണ്ടിവരുന്നു. സര്‍ജനാകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പീഡിയാട്രിക്സ് ലഭിക്കുന്നു.
സര്‍ജറി ആര്‍ട്ടും സയന്‍സും കൂടിച്ചേര്‍ന്നുള്ള ചികിത്സാരീതിയാണ്. മയങ്ങിക്കിടക്കുന്ന രോഗിയുടെ ശരീരത്തില്‍ ഡോക്ടറുടെ ആര്‍ട്ട് വര്‍ക്കാണ് പ്രവര്‍ത്തിക്കുന്നത്. അതിന് ഭാവനയും കഴിവും കലാബോധവും വേണം. ഈ മേഖലയില്‍ ഇപ്പോള്‍ വിദഗ്ദ്ധരുടെ അഭാവം നേരിടുകയാണ്. സര്‍ജറി, ഗൈനക്കോളജി, മെഡിസിന്, പീഡിയാട്രിക്സ് എന്നിങ്ങനെ നാലു വിഭാഗമായി തിരിച്ച് പ്രത്യേകം പ്രവേശന പരീക്ഷ നടത്തുന്നതിലൂടെ ഒരു പരിധിവരെ വ്യത്യസ്ത മേഖലകളില്‍ താത്പര്യമുള്ള വിദഗ്ദ്ധരെ സൃഷ്ടിക്കാനാകും.
ആതുരശുശ്രൂഷാ രംഗത്ത് മനുഷ്യത്വവും സാമാന്യബുദ്ധിയും കരുണയും വേണം. ബാര്‍ബറും സര്‍ജനും കത്രിക പിടിക്കുന്നത് ഒരുപോലെയാണ്. ഇരുവരിലും സര്‍ഗവാസനയും കലാബോധവും ആവശ്യമാണ്.
ആതുരശുശ്രൂഷാരംഗത്ത് നാലുപതിറ്റാണ്ട് പിന്നിട്ട ഡോ. ഹരിദാസ് ശസ്ത്രക്രിയാരംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. തിരുവനന്തപുരം ജില്ലയില്‍ വര്‍ക്കലയ്ക്ക് സമീപം ചെറുന്നിയൂരില്‍ പരമുവിന്റെയും ദാക്ഷായണിയുടെയും മകനായി ജനിച്ചു. 1968 ല്‍ ഫാര്‍മക്കോളജി അദ്ധ്യാപകനായി പ്രവര്‍ത്തനം ആരംഭിച്ചു. 1975ല്‍ സര്‍ജറിയില്‍ അസിസ്റ്റന്റ് പ്രൊഫസറായി സേവനം ആരംഭിച്ചതു മുതല്‍ അദ്ദേഹത്തിന് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. സര്‍ജറിയോടുള്ള ആഭിമുഖ്യത്താല്‍ ഈ വിഭാഗത്തില്‍ കൂടുതല്‍ ആഴത്തില്‍ പഠിക്കാനുള്ള ശ്രമം തുടങ്ങി. അതിന്റെ ഭാഗമായി യുകെയില്‍ നിന്ന് എഫ്ആര്‍സിഎസ് ലഭിച്ചു. 1987 ല്‍ അബുദാബിയിലെ ബെഡാ സെയ്ദ് ആശുപത്രയില്‍ സര്‍ജറി വിഭാഗത്തിന്റെ തലവനായി സേവനമനുഷ്ഠിച്ചു.
അതിനുശേഷം സ്വന്തം നാട്ടില്‍ തിരിച്ചെത്തി മെഡിക്കല്‍ കോളേജില്‍ തിരികെ പ്രവേശിച്ചു. ശസ്ത്രക്രിയാരംഗത്ത് കേരളത്തെ മികച്ച നിലയില്‍ എത്തിക്കുകയായിരുന്നു പന്നീടുള്ള ലക്ഷ്യം.തുടര്‍ന്ന് മറ്റ് ഡോക്ടര്‍മാര്‍ക്ക് എത്താനാകാത്ത തലത്തിലേക്ക് ഉയരാനുള്ള അവസരം അദ്ദേഹം പ്രയോജനപ്പെടുത്തി. അങ്ങനെ കേരളത്തില്‍ ആദ്യമായി കരള്‍ ശസ്ത്രക്രിയ ചെയ്യുന്ന ഡോക്ടര്‍ എന്ന ബഹുമതി 1980 ല്‍ സ്വന്തമാക്കി.
മെഡിക്കല്‍ സാങ്കേതിവകവിദ്യ കൂടുതല്‍ വികസിക്കാത്ത കാലത്താണ് ഈ നേട്ടം എന്നത് എടുത്തുപറയേണ്ടതാണ്. 1996ല്‍ തിരുവനന്തപുരത്ത് താക്കോല്‍ദ്വാര ശസ്ത്രക്രിയ ചെയ്യുന്ന ആദ്യ സര്‍ജനുമായി.
2000 ല്‍ തിരുവനന്തപുരത്ത് ആനയറയ്ക്ക് സമീപം ലോഡ്സ് ആശുപത്രി എന്ന പേരില്‍ സ്വന്തമായി ഒരു ആശുപത്രി ആരംഭിച്ചു.വളരെ വേഗത്തില്‍ കേരളത്തിലെ മികച്ച സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയായി വളര്‍ന്നു. നഗരത്തിലെ ഏറ്റവും മികച്ച ആരോഗ്യപരിപാലനകേന്ദ്രമായി ഈ ആശുപത്രിയെ മാറ്റാന്‍ അദ്ദേഹത്തിനു സാധിച്ചു. സര്‍ജറി സംബന്ധമായ നൂതന സാങ്കേതിക വിദ്യകള്‍ മനസിലാക്കുന്നതിനായി 2011 ല്‍ യൂട്യൂബ് ആരംഭിച്ചു. യോഗ്യതയുള്ള നഴ്സുമാരുടെ അഭാവം പരിഹരിക്കാനായി ആശുപത്രിയോടനുബന്ധിച്ച് നഴ്സിംഗ് സ്കൂളും ആരംഭിച്ചു. ഔദ്യോഗികരംഗത്തുനിന്ന് വിരമിക്കേണ്ട സമയം കഴിഞ്ഞെങ്കിലും ആയിരക്കണക്കിന് ശസ്ത്രക്രിയകള്‍ ചെയ്തുകൊണ്ട് അദ്ദേഹം ഇപ്പോഴും കര്‍മ്മനിരതനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: