ആലപ്പുഴ: വൈക്കം സത്യഗ്രഹത്തിന്റെ നവതി ആഘോഷത്തിന്റെ ഭാഗമായി ഫെബ്രുവരി 16ന് വൈക്കം ക്ഷേത്രത്തില്‍ മഹാസമ്മേളനം നടത്തും. ഇതിന്റെ ഭാഗമായി മാവേലിക്കര ചെട്ടികുളങ്ങര ടി.കെ. മാധവ സ്മൃതികുടീരത്തില്‍ നിന്നും കൊറ്റാര്‍ക്കാവ് ശുഭാനന്ദ ഗുരുദേവ സമാധിസ്ഥാനത്ത് നിന്നും അന്നേദിവസം രാവിലെ ഏഴിന് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ ജ്യോതിപ്രയാണയാത്ര നടത്തുമെന്ന് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ഉമ്പര്‍നാട് പറഞ്ഞു. ജ്യോതിരഥത്തിന്റെയും നൂറുകണക്കിന് വാഹനങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന ജ്യോതിപ്രയാണയാത്രയ്ക്ക് വിവിധ സാമുദായിക, സാംസ്കാരിക, ആദ്ധ്യാത്മിക നേതാക്കള്‍ നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: