ആലപ്പുഴ: ദേശീയ ഗെയിംസിലെ കനോയിങ്, കയാക്കിങ് മത്സരങ്ങളുടെ വേദിയായ വേമ്പനാട്ടുകായലില്‍ നടന്ന ചുണ്ടന് വള്ളങ്ങളുടെ പ്രദര്‍ശന മത്സരം ആവേശമായി. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിലാണ് ജലരാജാക്കന്മാരുടെ പ്രദര്‍ശന മത്സരം നടന്നത്.
കരുമാടി തട്ടാശേരി സോണിച്ചന്‍ ക്യാപ്റ്റനായ പുന്നമട ബോട്ട് ക്ലബ് തുഴഞ്ഞ വെള്ളംകുളങ്ങര ചുണ്ടന് ഒന്നാം സ്ഥാനവും വിനു തോമസ് ക്യാപ്റ്റനായ സെന്റ് പയസ് ബോട്ട് ക്ലബ് തുഴഞ്ഞ സെന്റ് പയസ് ടെന്ത് ചുണ്ടന് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ജീസസ് ബോട്ട് ക്ലബ് തുഴഞ്ഞ സെന്റ് ജോര്‍ജ്, പുളിങ്കുന്ന് ബോട്ട് ക്ലബ് തുഴഞ്ഞ പുളിങ്കുന്ന് എന്നീ ചുണ്ടന് വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്.
മാസ് ഡ്രില്ലോടു കൂടിയാണ് മത്സരം ആരംഭിച്ചത്. തുടര്‍ന്ന് വഞ്ചിപ്പാട്ടു പാടി പ്രദര്‍ശന തുഴച്ചില്‍ നടന്നു. അതിനുശേഷമായിരുന്നു പ്രദര്‍ശന മത്സരം. വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ കായിക താരങ്ങള്‍ ഏറെ ആവേശത്തോടെയാണ് വള്ളംകളി ആസ്വദിച്ചത്. വിജയികള്‍ക്ക് തോമസ് ഐസക് എംഎല്‍എയും ജില്ലാ കളക്ടര്‍ എന്‍. പത്മകുമാറും ചേര്‍ന്ന് സമ്മാനദാനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: