ആലപ്പുഴ: സിപിഎമ്മുകാരനായ മുന്‍ പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് എം. ത്യാഗരാജനെതിരെ പഞ്ചായത്ത് വൈസ് പ്രസിഡന്റും സിപിഐക്കാരിയുമായ ജയാ പ്രസന്നന് അമ്പലപ്പുഴ കോടതിയില്‍ കേസ് നല്കി. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്നും മറ്റുമാരോപിച്ചാണ് കേസ് നല്‍കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം നടന്ന പഞ്ചായത്ത് കമ്മറ്റിയില്‍ ഒരു സ്ത്രീയോട് പറയാന്‍ പറ്റാത്ത വാക്കുകളുപയോഗിക്കുകയും അശ്ലീലം കലര്‍ന്ന ആംഗ്യഭാഷകള്‍ കാണിക്കുകയും തള്ളിമാറ്റുകയും ചെയ്തതായും ആരോപിച്ചാണ് ത്യാഗരാജനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഇയാള്‍ക്കെതിരെ ഇതിനു മുന്‍പും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പഞ്ചായത്ത് ജീവനക്കാരോട് അനാവശ്യമായി തട്ടിക്കയറുന്നതായും സഭ്യമല്ലാത്ത വാക്കുകള്‍ ഉപയോഗിക്കുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: