അമ്പലപ്പുഴ: ദേവസ്വം ബോര്‍ഡ് അവഗണിച്ച പണ്ഡകശാല നാഗയക്ഷി ക്ഷേത്രത്തിലെ നാഗയക്ഷിക്കു മുമ്പില്‍ ഒടുവില്‍ വിളക്കു തെളിഞ്ഞു. പ്രദേശവാസികളായ ഭക്തരുടെ നേതൃത്വത്തിലാണ് വെള്ളിയാഴ്ച ക്ഷേത്രത്തിലെ കാടുകള്‍ വെട്ടി വൃത്തിയാക്കിയ ശേഷം വിളക്കു തെളിയിച്ചത്. പുറക്കാട് ശ്രീ വേണുഗോപാല ക്ഷേത്രത്തിന് കിഴക്കു മാറിയാണ് കാടുപിടിച്ച് ക്ഷേത്രം നശിക്കുന്നത്. ഒരു കാലത്ത് അതിപ്രശസ്തമായിരുന്ന ക്ഷേത്രത്തിനുള്ളില്‍ കൂറ്റന്‍ നാഗയക്ഷി വിഗ്രഹമാണുള്ളത്. എന്നാല്‍ ദേവസ്വം അധികൃതര്‍ ക്ഷേത്രത്തെ അവഗണിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ക്ഷേത്ര പുനരുദ്ധാരണത്തിനായി ഭക്തര്‍ സംഘടിച്ചത്. ആദ്യഘട്ടത്തില്‍ വിളക്ക് തെളിയിച്ച് കാട് വെട്ടി വൃത്തിയാക്കും. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തോളം പഴക്കമുള്ള ക്ഷേത്രമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: