ആലപ്പുഴ: മലയാളത്തിലെ ആദ്യത്തെ സംസാരിക്കുന്ന ചലച്ചിത്ര (ബാലന്)ത്തിന്റെ തിരക്കഥാകൃത്തും മലയാള സിനിമയുടെ ആദ്യത്തെ ഗാനരചയിതാവും നടനും നാടകകൃത്തും കവിയുമായിരുന്ന മുതുകുളം രാഘവന്‍പിള്ളയുടെ പേരില്‍ കളിത്തട്ട് നല്കുന്ന 17-ാമത്തെ മുതുകുളം അവാര്‍ഡിന് സിവില്‍ എന്‍ജിനീയറും വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫറുമായ മോഹന്‍തോമസ് അര്‍ഹനായി. എന്‍ജിനീയറായ മോഹന്തോമസിന് 17 വര്‍ഷമായി പല രാജ്യങ്ങളിലുമുള്ള വനപ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ധാരാളം ചിത്രമെടുക്കുന്നതിനും അവസരം ലഭിച്ചിട്ടുണ്ട്. ബ്രസീലിലെ ആമസോണ്‍ കാടുകളിലെ നദികള്‍, ആര്‍ട്ടിക് പ്രദേശത്തെ മഞ്ഞുമൂടിയ പ്രദേശങ്ങള്‍, റഷ്യയിലെ അംഗമായ നീലജലാശയങ്ങള്‍ ഇവയെല്ലാം മോഹന്‍തോമസ് ക്യാമറയില്‍ ഒപ്പിയെടുത്തിട്ടുണ്ട്.
ജാഗുവര്‍, ബ്രൗണ്‍ ബിയേഴ്സ്, പോളാര്‍ ബിയേഴ്സ് ഇവയുടെ ധാരാളം ഫോട്ടോകള്‍ മോഹന്‍തോമസ് എടുത്തിട്ടുണ്ട്. വന്യജീവികളെ സംരക്ഷിക്കുന്നതിന് വേണ്ടി കിങ് കോബ്ര റസ്ക്യു എന്ന പേരിലുള്ള പരിപാടിയും അദ്ദേഹം സംഘടിപ്പിച്ചിട്ടുണ്ട്. 2014ല്‍ വേള്‍ഡ് കപ്പ് ഗോള്‍ഡ് മെഡലും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കോട്ടയം പാമ്പാടി മാക്കല്വീടാണ് മോഹന്‍തോമസിന്റെ ജനനസ്ഥലം. ഇപ്പോള്‍ ബംഗളൂരുവില്‍ താമസിക്കുന്നു. ഭാര്യ: തിസി. മക്കള്‍: അന്നു, നിര്‍മ്മല്‍. 25,000 രൂപയും ശില്പവും പ്രശസ്തിപത്രവുമടങ്ങിയ മുതുകുളം അവാര്‍ഡ് മാര്‍ച്ച് ജനുവരി 28ന് വൈകിട്ട് 5.30ന് കോട്ടയം ആര്‍ട്ടിസ്റ്റ് കേശവന് സ്മാരക കലാമന്ദിരത്തില്‍ സമ്മാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: