ആലപ്പുഴ: ആലപ്പുഴ കലവൂരില്‍ ബിജെപി നേതാവ് വെട്ടേറ്റു മരിച്ച സംഭവത്തില്‍ നാല് സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു .
കൊലപാതകം ആസൂത്രണം ചെയ്ത സ്മിത, രജനി ,ഗിരിജ , ഗ്രീഷ്മ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ബിജെപി ആലപ്പുഴ നിയോജക മണ്ഡലം സെക്രട്ടറി വേണുഗോപാലാണ് കൊല്ലപ്പെട്ടത് . സ്മിതയുടെ ഭര്‍ത്താവിനെ കൊന്നതിന് പ്രതികാരമായാണ് വേണുഗോപാലിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു .
സംഭവവുമായി ബന്ധപ്പെട്ട് പത്തനംതിട്ട, കോഴഞ്ചേരി നന്ദനത്തില്‍ ഷാരോണ്‍, മണ്ണഞ്ചേരി പഞ്ചായത്ത് 14ം വാര്‍ഡ് കുന്നിനകം കോളനിയില്‍ കണ്ണന്, മണ്ണഞ്ചേരി തറമൂട് കണിയാംവെളിയില്‍ അസറുദീന്‍, നേതാജി വട്ടച്ചിറയില്‍ ജയരാജ്, മാരാരിക്കുളം തെക്കുപഞ്ചായത്ത് തണല്‍ വീട്ടില്‍ ഗിരീഷ് എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: