ഗുരുവായൂര്‍: ഗുരുവായൂര്‍ അഴുക്കുചാല്‍ പദ്ധതിയുടെ പൈപ്പിടല്‍ പ്രവര്‍ത്തികള്‍ക്കായി ബി.എസ്.എന്‍.എല്‍.ജംഗ്ഷന് മുതല്‍ മഹാരാജ ജങ്ഷന് വരെയുള്ള ‘ഭാഗത്തെ റോഡുകള്‍ വെട്ടിപൊളിച്ചു തുടങ്ങി. നേരത്തെ വെട്ടിപൊളിച്ച പോലീസ് സ്റ്റേഷന് റോഡ് മുതല്‍ ബി.എസ്.എന്‍.ജംഗ്ഷന് വരെയുള്ള ‘ാഗത്തെ പൈപ്പിടല്‍ പൂര്‍ത്തിയാക്കി റോഡ് ഗതാഗത യോഗ്യമാക്കിയാണ് തുടര്‍ന്നുള്ള ഭാഗങ്ങള്‍ വെട്ടിപൊളിക്കുന്നത്.
ഗതാഗതം തടസ്സപ്പെടാത്ത രീതിയില്‍ രാത്രിയും പകലുമായാണ് പണികള്‍ പുരോഗമിക്കുന്നത്. ഗുരുവായൂര്‍ ഉത്സവത്തിന് മുമ്പായി ഈ ഘട്ടത്തിലെ പൈപ്പിടല്‍ അവസാനിപ്പിച്ച് റോഡ് ഗതാഗതയോഗ്യമാക്കാന്‍ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു. ഉത്സവം ആരംഭിക്കുന്ന അടുത്ത മാസം രണ്ടിന് മുമ്പായി റോഡ് ഗതാഗത യോഗ്യമാക്കാന്‍ പി.ഡബ്ലു.ഡിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: