തിരുവനന്തപുരം : കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭയുടെ സംസ്ഥാന പ്രസിഡന്റായി ബി. സുഭാഷ് ബോസ് ആറ്റുകാല്‍ (തിരുവനന്തപുരം), ജനറല്‍ സെക്രട്ടറിയായി രാജേഷ് പാലങ്ങാട് (കണ്ണൂര്‍), ട്രഷററായി സി.എ. വേലായുധന് (എറണാകുളം) എന്നിവരെ വീണ്ടും തെരഞ്ഞെടുത്തു.
കെ.വി. പത്മനാഭന് (കോട്ടയം) – വര്‍ക്കിംഗ് പ്രസിഡന്റ്, ഇ. ദിവാകരന് മാസ്റ്റര്‍ (കോഴിക്കോട്), വി. വി. പ്രഭാകരന്‍മാസ്റ്റര്‍ (കണ്ണൂര്‍), എം. കെ. ചന്ദ്രന് (തൃശൂര്‍), എ.പി. ഉണ്ണി (പാലക്കാട്) – വൈസ് പ്രസിഡന്റുമാര്‍, സി.കെ. ചന്ദ്രന് (തിരുവനന്തപുരം) – ഓര്‍ഗനൈസിംഗ് സെക്രട്ടറി, എം. ജയന്ത മാസ്റ്റര്‍ (കാസര്‍ഗോഡ്), കെ.കെ. ചെല്ലപ്പന് (ഇടുക്കി), കെ. ഭാസ്കരന് (കാസര്‍ഗോഡ്), യു. ഭവാനി (കണ്ണൂര്‍) – സെക്രട്ടറിമാര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.
കേരള മണ്‍പാത്ര നിര്‍മ്മാണ സമുദായ സഭയുടെ എട്ടാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ചേര്‍ന്ന പ്രതിനിധി സമ്മേളനം പ്ലാനിംഗ് ബോര്‍ഡ് അംഗം സി.പി ജോണ്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ബി. സുഭാഷ്ബോസ് അധ്യക്ഷത വഹിച്ചു.
ജനറല്‍ സെക്രട്ടറി രാജേഷ് പാലങ്ങാട് റിപ്പോര്‍ട്ടും ട്രഷറര്‍ സി.എ വേലായുധന് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കുംഭാരസഭ പ്രസിഡന്റ്, കെ.എന്‍. ബാബുരാജ് കക്കട്ടില്‍, ജനറല്‍ സെക്രട്ടറി ഗോപാലന് നിലമ്പൂര്‍, ആര്. സഹദേവന്, സി.കെ. ചന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: