തൊടുപുഴ: കാഞ്ഞിരമറ്റം ശ്രീമഹാദേവക്ഷേത്രം ഏര്‍പ്പെടുത്തിയ രണ്ടാമത് ശിവകീര്‍ത്തി പുരസ്കാരം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്. ശിവരാത്രി നാളില്‍ വൈകിട്ട് 7 മണിക്ക് കാഞ്ഞിരമറ്റം ശ്രീമഹാദേവ ക്ഷേത്രത്തില്‍ നടക്കുന്ന സനാതനധര്‍മ്മ സദസ്സില്‍ വെച്ച് ക്ഷേത്രഭരണസമിതി പ്രസിഡന്റ് ടി.എസ്.രാജന് 20,001/- രൂപയുടെ ക്യാഷ് അവാര്‍ഡും പ്രശസ്തിഫലകവുമടങ്ങുന്ന പുരസ്കാര സമര്‍പ്പണം നിര്‍വ്വഹിക്കും.
ചടങ്ങില്‍ ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സംഘടനാ കാര്യദര്‍ശി കാ.ഭാ. സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തും. സനാതന ധര്‍മ്മത്തിലധിഷ്ഠിതമായി നാടിന്റെ സാമൂഹ്യവും സാംസ്കാരികവുമായ നവോത്ഥാനത്തിന് നേതൃത്വം നല്കുന്ന വ്യക്തികളെ ആദരിക്കുന്നതിനാണ് ശിവകീര്‍ത്തി പുരസ്കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: