മുഖസൗന്ദര്യത്തിന് മങ്ങലേല്പ്പിക്കുന്നതിലെ പ്രധാന വില്ലന്‍ മുഖക്കുരുതന്നെ. യുവതിയുവാക്കളെ ഒരുപോലെ അലട്ടുന്ന ഈ മുഖക്കുരുവിനെ ഒഴിവാക്കുന്നതിന് വിപണിയില്‍ ഒട്ടനവധി ക്രീമുകളും ലഭ്യമാണ്. പക്ഷേ പരസ്യവാചകങ്ങളില്‍ ആകൃഷ്ടരായി ക്രീമുകള്‍ പലതും പരീക്ഷിക്കുമ്പോഴും പൂര്‍ണമായും മുഖക്കുരുപാടില് നിന്നും മോചനം സാധ്യമല്ല.
മുഖക്കുരു മുഖത്ത് അവശേഷിപ്പിക്കുന്ന പാടുകള്‍ കാരണം മുഖശോഭ നഷ്ടപ്പെട്ടുവെന്ന ആകുലപ്പെടുന്നവരുടെ എണ്ണവും നിരവധിയാണ്. മുഖത്തുണ്ടാകുന്ന ചെറിയ നിറവ്യത്യാസം പോലും കണ്ണില്‍ പതിയുകയും അത് മാനസികമായി തളര്‍ത്തുകയും ചെയ്യുന്നു. മനുഷ്യ ശരീരത്തെ സംരക്ഷിക്കുന്ന പുറംഭാഗമാണ് ചര്മ്മമെന്നതിനാല് അന്തരീക്ഷത്തില്‍ വരുന്ന ഏതു മാറ്റവും ആദ്യം പ്രതിഫലിക്കുന്നത് ചര്‍മത്തിലാണ്.
മുഖക്കുരു മൂലമുണ്ടാകുന്ന പാടുകള്‍ മാറാതിരിക്കുന്നതിനും കാരണമുണ്ട്. ഈ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് വേണ്ടത്. മുഖക്കുരുവിന്റെ സാധാരണ രീതിയിലുള്ള ശമനത്തെ തടസ്സപെടുത്തുന്നതുകൊണ്ടാണ് കൊളോജന്‍ രൂപപ്പെടാത്തതും മുഖക്കുരു പാടുകള്‍ മാറാതെ നിലനില്കുന്നതും. മുഖക്കുരുവിന്റെ ഭാഗത്തുള്ള എന്‍സൈമുകള്‍ കോളോജനെയും എലാസ്റ്റിനെയും നശിപ്പിച്ചുകളയുന്നു. തന്മൂലം മുഖക്കുരുപഴുപ്പ്, കൊളോജന്റേയും എലാസ്റ്റിക്ക് കോശങ്ങളുടെയും പുനര്‍ജനനം ആസാധ്യമാക്കുന്നതിനാല് മുഖക്കുരുപാടുകള്‍ ശക്തിയായി രുപപ്പെടുന്നു. എന്നാല്‍ നാനോ ഫ്രാക്ഷണല്‍ റേഡിയോ ഫ്രീക്വന്‍സി ചികിത്സയിലൂടെ മുഖക്കുരുകലകള്‍ നിശേഷം ഇല്ലാതാക്കാം. നാനോ ഫ്രാക്ഷണല്‍ റേഡിയോ ഫ്രീക്വന്‍സി എന്ന ചികിത്സയാണ് ഇന്ന് ലഭ്യമായിട്ടുള്ളതില്‍ മികച്ച മാര്‍ഗ്ഗം. ചികിത്സ തികച്ചും സുരക്ഷിതവും എള്ളുപ്പമുള്ള മാര്‍ഗവുമത്രെ.
നാനോ ഫ്രാക്ഷണല്‍ ത്വക്കിന്റെ പ്രതലത്തില്‍ റേഡിയോ ഫ്രാക്ഷണല്‍ പ്രവാഹം അയക്കുന്നതിനാല്‍ ത്വക്ക് സ്കാനര്‍ ടെക്നോളജിയുടെ സഹായത്താല്‍ താരതമ്യേന ഒരേ തരത്തിലുള്ളത്തും ലഘുവായി മാത്രം വേദന ഉളവാക്കുന്നതുമായ ചികിത്സയായി മാറുന്നു. പ്രത്യേകിച്ച് പഴയ രീതിയിലുള്ള നാനോഫ്രാക്ഷണല് ചികിത്സ രീതിയെ അപേക്ഷിച്ച് ഇതിലുള്ള ഊര്‍ജ്ജം ക്രമാനുസൃതമായിമാത്രം ഓരോ രോഗിയിലും ഉപയോഗിക്കുവാന്‍ ഡോക്ടര്‍ക്ക് സാധിക്കും എന്നതിനാല്‍ രോഗിക്ക് അനുയോജ്യമായ രുപത്തില്‍ ചികിത്സ ലഭ്യമാകുന്നു. ഇതാണ് നാനോ ഫ്രാക്ഷണല്‍ റേഡിയോ ഫ്രീക്വന്‍സി ചികിത്സ രീതി.
രോഗിക്ക് ചികിത്സ ഏകദേശം 3-4 തവണ വരെ ഒരു ഭാഗത്തേക്ക് വേണ്ടിവരും. ഓരോ രോഗിയിലും ഈ കണക്കില്‍ വ്യത്യാസങ്ങള്‍ വന്നേക്കാം. വളരെ കുറച്ച് സമയത്തിനുള്ളില്‍ വേദന ഇല്ലാതെ നടത്താവുന്ന ചികിത്സയാണ്. കേവലം 30 മിനിട്ടിന്നുള്ളില്‍ ഒരു ഭാഗത്തുള്ള ചികിത്സ നടത്താവുന്നതും ഉടന്‍ തന്നെ അതിന്റെ ഗുണം രോഗിക്ക് ലഭികുന്നതുമാണ്. റേഡിയോ ഫ്രീക്വന്‍സി ചികിത്സ വളരെ കാലങ്ങളായി നിലനില്ക്കുന്നതും തികച്ചും സുരക്ഷിതമാണ് എന്നും തെളിയിക്കപ്പട്ടിട്ടുള്ള ചികിത്സാ രീതിയാണെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരുടെ അവകാശവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: