പാലക്കാട്: കൊയ്ത്തുയന്ത്രത്തിന്റെ പേരില്‍ ഇടനിലക്കാര്‍ കര്‍ഷകരെ ചൂഷണം ചെയ്യുന്നു. വന്‍ തുക കമ്മീഷന് ഇനത്തില്‍ കര്‍ഷകരെ പിഴിയുകയാണ്.
പെട്രോളിനും ഡീസലിനും വിലയിടിയുമ്പോഴും നെല്‍കര്‍ഷകര്‍ക്ക് ഇതിന്റെ ഗുണഫലം ലഭിക്കുന്നില്ല. ഇന്ധനവില കുത്തനെ താഴ്ന്നിട്ടും കൊയ്ത്തുയന്ത്രത്തിന്റെ വാടകയില്‍ കുറവില്ല. മണിക്കൂറിന് 1800 രൂപയാണ് കൊയ്ത്തുയന്ത്രത്തിന്റെ വാടക. വയ്ക്കോല് ലഭിക്കുന്ന യന്ത്രമാണെങ്കില്‍ 2200 രൂപ വാടക നല്‍കണം. ഒന്നാം വിളയ്ക്കും ഇതേ നിരക്കിലാണ് യന്ത്രങ്ങള്‍ ലഭ്യമാക്കിയിരുന്നത്. തമിഴ്നാട്, ആന്ധ്ര പ്രദേശങ്ങളില്‍ നിന്നാണ് ജില്ലയിലേക്ക് കൊയ്ത്ത് യന്ത്രങ്ങള്‍ എത്തുന്നത്. ഇടനിലക്കാര്‍ മുഖേനയാണ് വാടക നിശ്ചയിക്കുന്നത്.
ഡീസല്‍വില കുറഞ്ഞതോടെ വാടക കുറയ്ക്കണമെന്ന് കര്‍ഷകര്‍ ഏജന്റുമാരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നടന്നില്ല. അതേ സമയം ഡീസല്‍ വില കുറഞ്ഞതിനാല്‍ നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് ഏജന്റുമാര്‍ അറിയിച്ചതായി കര്‍ഷകര്‍ വ്യക്തമാക്കി. ഇതര സംസ്ഥാനങ്ങളില്‍ നിന്ന് ആവശ്യത്തിന് യന്ത്രങ്ങള്‍ എത്തിയതിനാല്‍ തൊഴിലാളിക്ഷാമം കൊയ്ത്തിനെ ബാധിച്ചിട്ടില്ല.
കൃഷി വകുപ്പിനു കീഴില്‍ കൊയ്ത്ത് യന്ത്രം ഉണ്ടെങ്കിലും എണ്ണത്തില്‍ കുറവായതിനാല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം.
കൊയ്ത്തു സമയങ്ങളില്‍ സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇതര സംസ്ഥാനങ്ങളില്‍നിന്ന് കൊയ്ത്ത് യന്ത്രം ലഭ്യമാക്കാന്‍ നടപടി ഉണ്ടായാല്‍ അമിത കൊയ്ത്തു കൂലി നിയന്ത്രിക്കാനാകുമെന്ന് കര്‍ഷകര്‍ പറയുന്നു. എന്നാല്‍ ഇത് പ്രായോഗികമല്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഏജന്റുമാരുടെ കമ്മിഷന് കൂടി കര്‍ഷകരില്‍നിന്ന് ഈടാക്കുന്നതാണ് വാടക നിരക്കു കൂടാന്‍ കാരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: