ന്യൂദല്‍ഹി: പ്രധാനമന്ത്രിയുടെ ഈ മാസത്തെ റേഡിയോ പരിപാടിയിലേക്ക് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും ക്ഷണം. പരീക്ഷയുമായി ബന്ധപ്പെട്ടുള്ള തങ്ങളുടെ പരിചയം പങ്കുവെക്കുന്നതിനായാണ് റേഡിയോ പരിപാടിയായ മന് കീ ബാതിലെക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യാപകരെയും രക്ഷിതാക്കളെയും വിദ്യാര്‍ത്ഥികളെയും ക്ഷണിച്ചത്.
ബോര്‍ഡ് പരീക്ഷകളിലെയും മത്സരപരീക്ഷകളിലെയും അനുഭവങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഈ പരിപാടിയിലൂടെ പങ്കുവെച്ചാല്‍ അത് മറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷക്ക് പ്രചോദനവും പ്രോത്സാഹനവും നല്‍കുന്നതായിരിക്കും.
തന്റെ അനുഭവങ്ങളും പങ്ക് വെക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. മാര്‍ച്ച് രണ്ടിനാണ് സിബിഎസ്സി പരീക്ഷകള്‍ ആരംഭിക്കുന്നത്. മോദിയും യുഎസ് പ്രസിഡന്റ് ഒബാമയും ഒരുമിച്ചുള്ള പരിപാടിയായിരുന്നു കഴിഞ്ഞമാസത്തേത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: