ന്യൂദല്‍ഹി: ദല്‍ഹി നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വോട്ടുകള്‍ എഎപിക്ക് മറിച്ചതായി ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി പറഞ്ഞു. നിരവധി തെളിവുകള്‍ ഇക്കാര്യത്തിലുണ്ട്. എക്സിറ്റ് പോള്‍ പ്രവചനങ്ങള്‍ നോക്കുക. വോട്ടിന്റെ ശതമാനത്തില്‍ വന്വ്യത്യാസമാണ് ഉണ്ടായിരിക്കുന്നത്. ഇതിന്റെ കാരണം കോണ്‍ഗ്രസാണ്.
കോണ്‍ഗ്രസ് ഇപ്പോള്‍ ചിത്രത്തിലില്ല. കോണ്‍ഗ്രസ് വന്‍തോതില്‍ വോട്ട് എഎപിക്ക് മറിച്ചതുമൂലമാണിതെന്ന് സ്വാമി പറഞ്ഞു. ഗുജറാത്തിലെ ഒരു കോളേജില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്നു സ്വാമി.
1971ലും 1980ലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇന്ദിരാഗാന്ധി വലിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നു. അതേസമയം ദല്‍ഹി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പരാജയപ്പെട്ടിരുന്നു.
എല്ലാ എക്സിറ്റ് പോളുകളും ആപ്പിന് അനുകൂലമാവാന്‍ കാരണം കോണ്‍ഗ്രസിന്റെ വോട്ട് മറിക്കലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: