ശ്രീനഗര്‍: ബിജെപിയോടു തോള്‍ചേര്‍ന്ന് പിഡിപി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരായിരിക്കും ജമ്മു കശ്മീരില്‍ രൂപവല്കരിക്കുകയെന്ന് പിഡിപി തലവന്‍ മുഫ്തി മുഹമ്മദ് സെയ്ത് പറഞ്ഞു. ഇതിനായി ഇരു കക്ഷികള്‍ക്കും സ്വീകാര്യമായ പൊതുമിനിമം പരിപാടി ചര്‍ച്ചചെയ്ത് അംഗീകരിക്കും. അതിനുശേഷമേ സര്‍ക്കാര്‍ അധികാമേല്ക്കൂ എന്നും മുഫ്തി പറഞ്ഞു.
പൊതു മിനിമം പരിപാടി അംഗീകരിക്കുന്ന, വിഷയാധിഷ്ഠിത പിന്തുണ അംഗീകരിക്കുന്ന സര്‍ക്കാര്‍ ആയിരിക്കുമത്. അതുകൊണ്ടുതന്നെ ഞങ്ങള്‍ക്കു രണ്ടുകൂട്ടര്‍ക്കും ധൃതിയില്ല. സര്‍ക്കാര്‍ രൂപവല്കരണം സുതാര്യമായിരിക്കും.ഒന്നും രഹസ്യമാകില്ല. ഇരു കൂട്ടരുടെയും ലക്ഷ്യം ജമ്മുകശ്മീര്‍ ജനതയെ സേവിക്കലായിരിക്കും.
ഞങ്ങള്ക്കിരുകൂട്ടര്ക്കും ജമ്മുകശ്മീര്‍ ജനതയുടെ വിധി മാറ്റണമെന്നുണ്ട്. സംസ്ഥാനത്തെ സമാധാനത്തിന്റേയും സൗഹാര്‍ദ്ദത്തിന്റേയും സ്വര്ഗ്ഗമാക്കണമെന്നുണ്ട്. സംസ്ഥാന വികസനത്തിനും ജനക്ഷേമത്തിനും പ്രവര്‍ത്തിച്ച് ജമ്മു കശ്മീര്‍ 2002 കാലത്ത് ഉണ്ടായിരുന്ന അന്തരീക്ഷം കൈവരിക്കും, മുഫ്തി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: