പനാജി: ‘നൈറ്റ് ലൈഫ്’ നഗരങ്ങളുടെ പട്ടികയില്‍ ഗോവയ്ക്ക് ആറാം സ്ഥാനം. നാഷണല്‍ ജ്യോഗ്രഫിക്ക് തയ്യാറാക്കിയ പത്ത് നഗരങ്ങളുടെ പട്ടികയിലാണ് ഗോവയ്ക്ക് ആറാം സ്ഥാനം ലഭിച്ചത്.
ഗോവ ടൂറിസം മന്ത്രി ദിലീപ് പരുലേക്കറാണ് ഈ കാര്യം അറിയിച്ചത്. ആഗോള തലത്തില്‍ തന്നെ ഗോവയെ സുരക്ഷിതമായ വിനോദ സഞ്ചാര മേഖലയായി പ്രഖ്യാപിച്ചത് സംസ്ഥാനത്തിന് ലഭിച്ച അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ അംഗീകാരം ഗോവയ്ക്ക് ചാര്‍ത്താന്‍ ലഭിച്ച മറ്റൊരു പൊന്‍ തൂവല്‍ കൂടിയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നഗരത്തിലെ രാത്രി കച്ചവടങ്ങളും സംഗീതാഘോഷങ്ങളും വളരെയേറെ പ്രശസ്തി ആര്‍ജ്ജിച്ചതാണ്. തന്റെ വകുപ്പാകട്ടെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ട് തന്നെ ഇവയെ വേണ്ട വിധം പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും പരുലേക്കര്‍ പറഞ്ഞു.
പട്ടികയില്‍ അയര്‍ലന്‍ഡിലെ ഡുബ്ലിനാണ് ഒന്നാം സ്ഥാനം. സെര്‍ബിയയുടെ ബെല്‍ഗ്രേഡ്, ബൊളീവിയയിലെ ലാ പാസ് എന്നിവയ്ക്കാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. ബ്രസീലിലെ സാവോ പോളോയ്ക്ക് നാലും പുവേര്ട്ടോയിലെ സാന്‍ ജുവാനിന് അഞ്ചും സ്ഥാനങ്ങള്‍ ലഭ്യാമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: