കല്ലടിക്കോട്: കോഴിക്കോട്-പാലക്കാട് ദേശീയപാത 213ല്‍ വളവുകള്വീതികൂട്ടല് പാതിവഴിയില്‍. നൊട്ടമല വളവു മുതല്‍ കല്ലടിക്കോടുവരെയാണ് വീതികൂട്ടല്‍ പ്രവൃത്തി നടക്കുന്നത്.
അതേസമയം പ്രവൃത്തി പാതിവഴിയിലാക്കി കരാറുകാര്‍ സ്ഥലംവിട്ടതായാണ് നാട്ടുകാരുടെ പരാതി.
ഇടക്കുറുശ്ശി, ശിരുവാണി ജംഗ്ഷന്, മാച്ചാംതോട് ,എടായ്ക്കല്‍, പൊന്നങ്കോട് തുടങ്ങിയ സ്ഥലങ്ങളിലെ മരങ്ങള്‍ മുറിച്ചുമാറ്റിയാണ് വളവുകള്‍ നിവര്ത്തിവരുന്നത്.
കരാറുകാരന് മുമ്പ് നടത്തിയ പണികളുടെ കുടിശിക നല്കാത്തതിനാലാണത്രെ പ്രവൃത്തിനിര്ത്തിവെക്കാന് കരാറുകാരനെ പ്രേരിപ്പിച്ചത്.
റോഡരിക് ഉയരമുള്ള ഭാഗത്ത് കൂട്ടിയിട്ട മണ്ണുശേഖരം അങ്ങിനെതന്നെ കിടക്കുകയാണ്. ചിലയിടങ്ങളില്‍ ക്വാറിവേസ്്റ്റാണ്. ദേശീയപാതയുടെ പ്രവൃത്തികള്‍ ഉടന്‍ പൂര്‍ത്തിയാക്കുമെന്ന പറഞ്ഞ സര്‍ക്കാരും ജനപ്രതിനിധികളും പാതിവഴിയിലായ പ്രവൃത്തികള്‍ ഉടന്‍ പുനരാരംഭിപ്പിക്കണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: