കൊച്ചി: ടാറ്റാ ഡോകോമോ, കേരളത്തിലെ പ്രീപേ ജിഎസ്എം വരിക്കാര്‍ക്കായി ഡാറ്റാ ബണ്ടിള്ഡ് ഓഫര്‍ അവതരിപ്പിച്ചു. ഈ ഓഫറിലൂടെ, സാംസംഗ് ഗാലക്സി ഗ്രാന്റ് പ്രൈം വാങ്ങുന്ന ടാറ്റാ ഡോകോമോയുടെ പുതിയതും നിലവിലുള്ളതുമായ വരിക്കാര്‍ക്ക് ആറു മാസത്തേയ്ക്ക് ഓരോ മാസവും 500 എംബി ഡാറ്റാ സൗജന്യമായി ലഭിക്കും.
പുതിയ ഹാന്‍ഡ്സെറ്റ് വാങ്ങി അതില്‍ ടാറ്റാ ഡോകോമോ പ്രീപേ ജിഎസ്എം സിം ഇട്ടാല്‍ 72 മണിക്കൂറിനുള്ളില്‍ ഓഫര്‍ ആക്ടിവേറ്റാകും.
പുതിയ സാംസംഗ് ഗാലക്സി ഗ്രാന്റ് പ്രൈമിലൂടെ ഫോട്ടോകളും വീഡിയോകളും ഷെയര്‍ ചെയ്യാനും ലൈക് ചെയ്യാനും കമന്റ് ചെയ്യാനും സാധിയ്ക്കുമെന്ന് ടാറ്റാ ഡോകോമോ കേരള ആന്റ് കര്‍ണ്ണാടക സര്‍ക്കിള്‍ മൊബിലിറ്റി ബിസിനസ് യൂണിറ്റ് തലവന്‍ അശോക് ഘോഷ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: