കൊച്ചി: ദേശീയ ഗെയിംസ് അമ്പെയ്ത്തില്‍ വനിതകളുടെയും പുരുഷന്മാരുടെയും കോമ്പൗണ്ട് റൗണ്ട് വിഭാഗത്തില്‍ മൂര്‍ച്ചയേറിയ പോരാട്ടമാണ് നടന്നത്. വനിതാ വിഭാഗത്തില്‍ ജാര്‍ഖണ്ഡിന്റെ മഞ്ജുതാ സോയി, അരുണാചല്‍ പ്രദേശിന്റെ സോറംഗ് യൂമി, പഞ്ചാബിന്റെ തൃഷ ദേബ്, ആന്ധ്രാപ്രദേശിന്റെ പുര്വാഷാ സുധീര്‍ ഷിന്‍ഡേ എന്നിവര്‍ സെമിയില്‍ പ്രവേശിച്ചു.
139 പോയിന്റോടെ ജാര്‍ഖണ്ഡിന്റെ മഞ്ജുത സോയി, 135 പോയിന്റ് നേടിയ പഞ്ചാബിന്റെ പ്രബ്ജോത് സിംഗിനെ പിന്നിലാക്കി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റവും ഉയര്‍ന്ന പോയിന്റ് നേടി. 137 പോയിന്റുമായി അരുണാചല്‍ പ്രദേശിന്റെ സോരംഗ് യൂമി 135 പോയിന്റ് നേടിയ അഞ്ജലി കുമാരിയെ പിന്നിലാക്കി. ഹരിയാനയുടെ സുപ്രിയയും പഞ്ചാബിന്റെ തൃഷാ ദേവും തമ്മില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ 137 പോയിന്റ് വീതം നേടി ടൈയില്‍ എത്തിയെങ്കിലും ഷൂട്ടൗട്ടിലൂടെ തൃഷാ ദേബി സെമിയില്‍ പ്രവേശിച്ചു.
141 പോയിന്റുമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഏറ്റവും ഉയര്‍ന്ന പോയിന്റ് നേടി ആന്ധ്രാപ്രദേശിന്റെ പുര്വാഷ സുധീര്‍ ഷിന്റെ 138 പോയിന്റ് നേടിയ മഹാരാഷ്ട്രയുടെ ജയലക്ഷ്മി സരിഗോണ്ടയെ പിന്നിലാക്കി. പുരുഷ വിഭാഗം കോമ്പൗണ്ട് മത്സരത്തില്‍ ദല്‍ഹിയുടെ അഭിഷേക് വര്‍മ്മ, രാജസ്ഥാന്റെ രജത്ത് ചൗഹാന്, തെലുങ്കാനയുടെ ഇസ ആര്. സനം, ഡി. ക്രാന്തി കുമാര്‍ എന്നിവര്‍ ക്വാര്‍ട്ടറില്‍ കടന്നു. കേരളത്തിന്റെ പ്രതീക്ഷയായിരുന്ന മനാഫിന് ക്വാര്‍ട്ടറില്‍ കടക്കാനായില്ല. ആന്ധ്രാപ്രദേശിന്റെ ഇസ ആര്. സനവുമായി മല്‍സരിച്ച മനാഫിന് നാലാമത്തെ റൗണ്ടില്‍ ഒരു അമ്പ് മിസ് ആയതാണ് പോയിന്റ് താഴാന്‍ കാരണമായത്.
118 പോയിന്റ് നേടിയ മനാഫിനെ 139 പോയിന്റുമായി ഇസ ഏറെ ദൂരം പിന്നിലാക്കുകയായിരുന്നു. 144 പോയിന്റ് നേടി ദല്‍ഹിയുടെ അഭിഷേക് വര്‍മ്മ 138 പോയിന്റ് നേടിയ ആസ്സാമിന്റെ രമണ്‍ ചന്ദ്രയെയാണ് തോല്‍പ്പിച്ചത്. 139 പോയിന്റ് നേടി രാജസ്ഥാനിന്റെ സര്‍വ്വേഷ് പരീഖും ക്രാന്തി കുമാറും സമനിലയിലെത്തിയെങ്കിലും ടൈ ബ്രേക്കറിലൂടെ ക്രാന്തികുമാര്‍ മുന്നിലെത്തി. രാജസ്ഥാനിന്റെ രജത്ത് ചൗഹാന് 144 പോയിന്റോടെ സെമിയില്‍ പ്രവേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: