പത്തനാപുരം: വനിതാകണ്ടക്ടറെ കയ്യേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത അഞ്ച് സ്വകാര്യബസ് ജീവനക്കാര്‍ക്കെതിരെ പത്തനാപുരം പോലീസ് കേസെടുത്തു. പത്തനംതിട്ട ട്രാന്‍സ്പോര്‍ട്ട് ഡിപ്പോയിലെ കണ്ടക്ടറും ളാഹാ ഗോപാലന്റെ മകളുമായ ഗിരിജയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തത്.
പത്തനംതിട്ടയില്‍ നിന്നും മാങ്കോട് വഴി പത്തനാപുരത്തേക്ക് സര്‍വീസ് നടത്തുന്ന ട്രാന്‍സ്പോര്‍ട്ട് ബസിലെ കണ്ടക്ടറായ ഗിരിജയെ കഴിഞ്ഞദിവസം അടൂര്‍-മാങ്കോട് റൂട്ടിലോടുന്ന സ്വകാര്യബസിലെ ജീവനക്കാര്‍ മാങ്കോട് വച്ച് ബസ് കുറുകെ നിര്‍ത്തി അസഭ്യം പറയുകയും കയ്യേറ്റശ്രമം നടത്തുകയായിരുന്നു. അതിനുശേഷവും ഏതാനും യുവാക്കള്‍ ബസ് തടഞ്ഞ് അസഭ്യം പറയുകയും ചെയ്തു. ഇതേ തുടര്‍ന്നാണ് പത്തനാപുരം പോലീസില്‍ പരാതി നല്‍കിയത്. പോലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: