ചേര്‍ത്തല: തീരദേശ മേഖലയിലെ വികസനത്തിനായി ഫണ്ടനുവദിക്കുന്നതില്‍ ആലപ്പുഴ ജില്ലയ്ക്ക് പ്രത്യേക പരിഗണനയാണ് നല്‍കിയിരിക്കുന്നതെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. ചേര്‍ത്തല നഗരസഭ നടപ്പിലാക്കുന്ന വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തീരദേശ മേഖലയിലുള്ളവര്‍ക്ക് വീട്, കക്കൂസ് എന്നിവ നിര്‍മ്മിക്കുവാന്‍ കൂടുതല്‍ പണം നല്‍കിയത് ആലപ്പുഴ ജില്ലയിലാണ്. അപേക്ഷിച്ച എല്ലാവര്ക്കും കക്കൂസ് നിര്‍മ്മാണത്തിനായി 17, 500 രൂപ വീതം നല്‍കിയതായും അദ്ദേഹം പറഞ്ഞു. നഗരസഭാ ചെയര്‍പേഴ്സണ്‍ ജയലക്ഷ്മി അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. പി. തിലോത്തമന് എംഎല്‍എ വ്യക്തിഗത ആനുകൂല്യം വിതരഖണം ചെയ്തു. അഡ്വ.കെ.ജെ. സണ്ണി, അനിയമ്മ വിജയന്, സി.ആര്. സുരേഷ്, പി. ഉണ്ണിക്കൃഷ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: