ചാരുംമൂട്: മേഖലയില്‍ കുടിവെള്ളത്തിനായി ജനങ്ങള്‍ നെട്ടോട്ടമോടുന്നു. പലപ്രദേശങ്ങലും രൂക്ഷമായ കുടിവെള്ള ക്ഷാമത്തിലേക്കാണ് പോകുന്നത്. മുന്‍കാലങ്ങളില്‍ ഡിസംബര്‍ അവസാനമോ ജനുവരി അദ്യമോ കനാലുകള്‍ തുറന്നുവിട്ടിരുന്നു. ഇത്തവണ ഇതു ചെയ്യാതിരുന്നതിനാല്‍ പ്രദേശത്തെ കുളങ്ങളും തോടുകളും വറ്റിവരണ്ട നിലയിലാണ്.
ചുനക്കര, ഇടപ്പോണ്‍ പ്രദേശങ്ങളില്‍ ജലസ്രോതസ്സുകള്‍ പലതും മണ്ണിട്ട് നികത്തിയിരിക്കുന്നു. മലിനമായ കുളങ്ങളിലെ ജലം കുടിവെള്ള ആവശ്യത്തിനായി ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. പലഭാഗത്തും ജലക്ഷാമം കാരണം ജനങ്ങള്‍ കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് വെള്ളം ശേഖരിക്കുന്നത്.
വള്ളികുന്നം, പാലമേല്‍ പഞ്ചായത്തുകളുടെ കിഴക്കന്‍ മേഖലകളും, ജലക്ഷാമം രൂക്ഷമാണ്. ഇത് കാര്‍ഷികമേഖലയേയും കാര്യമായി ബാധിച്ചിട്ടുണ്ട്. വിളകള്‍ പലതും നശിക്കുകയാണ്. കനാല്‍ ഉടന്‍തന്നെ തുറന്നുവിട്ടാല്‍ ഒരു പരിധി വരെ ഈ പ്രതിസന്ധി തരണം ചെയ്യാന്‍ സാധിക്കുമെന്ന് നാട്ടുകാര്‍ പറയുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: