തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ജി കെ എസ് എഫ് സീസണ് 8 ലെ ഏറ്റവും മികച്ച വ്യാപാരപ്രകടനത്തിനും പിന്തുണയ്ക്കും ‘ബെസ്റ്റ് ബിസിനസ്സ് മാന്‍ ഓഫ് ദി സീസണ് അവാര്‍ഡിന്’ ഭീമ ജുവലറി ഉടമ ഡോ.ബി. ഗോവിന്ദനെ തിരഞ്ഞെടുത്തതായി ടൂറിസം മന്ത്രി എ.പി. അനില്‍ കുമാര്‍ അറിയിച്ചു.
കൂടുതല്‍ കൂപ്പണ്‍ വിറ്റഴിച്ചതിനും മെച്ചപ്പെട്ട പിന്തുണ നല്‍കിയതിനുമാണ് ഗോവിന്ദനെ ഇതിന് അര്‍ഹനാക്കിയത്. ഈ സീസണിലെ ഏറ്റവും മികച്ച കരകൗശല വിപണനത്തിന് സംസ്ഥാന കരകൗശല കോര്പ്പറേഷന് കൈരളിക്കും കയര്‍ ഉല്പന്നങ്ങള് വിറ്റഴിച്ചതിനു കയര്‍ ഫെഡിനും ബെസ്റ്റ് ബിസിനസ്സ് ഐകോണ്‍ അവാര്‍ഡ് നല്‍കുമെന്നും മന്ത്രി അറിയിച്ചു.
അവാര്‍ഡുകള്‍ ജി കെ എസ് എഫ് സമാപന ചടങ്ങുനടക്കുന്ന ഫെബ്രുവരി 10ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിതരണം ചെയ്യുമെന്ന് ജി കെ എസ് എഫ് ഡയറക്ടര്‍ മുഹമ്മദ് അനില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: