ബെംഗളൂരു: ഭൂഗര്‍ഭജല ദുരുപയോഗം തടയുന്നതിനായി ബെംഗളൂരുവിലെ കുഴല്‍ക്കിണറുകളില്‍ മീറ്റര്‍ സ്ഥാപിക്കുന്നു. ബെംഗളൂരു വാട്ടര്‍ സപ്ലൈ ആന്‍ഡ് സ്വീവേജ് ബോര്‍ഡിന്റെ നേതൃത്വത്തിലാണ് ഈ നടപടി.
ഇതിന്റെ ഭാഗമായി വീടുകളും വാണിജ്യ വ്യാപാര സ്ഥാനങ്ങളും നിര്‍മ്മിച്ചിട്ടുള്ള കുഴല്‍ക്കിണറുകളില്‍ മീറ്റര്‍ ഘടിപ്പിക്കാനാണ് ഉത്തരവിട്ടിരിക്കുന്നത്. ബെംഗളൂരു നഗരത്തില്‍ മാത്രം 2.16 ലക്ഷത്തോളം കുഴല്‍ക്കിണറുകള്‍ ഉണ്ടെന്നാണ് ഏകദേശകണക്ക്.
കുഴല്‍ക്കിണറുകളില്‍ നിന്നുള്ള ജലം പല വാണിജ്യ സ്ഥാപനങ്ങളും ദുരുപയോഗം ചെയ്യുന്നതായി ബോധ്യപ്പെട്ടതിനെ തുടര്‍ന്നാണ് മീറ്റര്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് ബിഡബ്ല്യൂഎസ്എസ്ബി ചെയര്മാന് അഞ്ജും പര്‍വേസ് അറിയിച്ചു. നിലവില്‍ വാട്ടര്‍ അതോറിട്ടിയുടെ പൈപ്പ് വെള്ളത്തിന്റെ കണക്ഷന് എടുക്കുന്ന സ്ഥലങ്ങളിലാണ് മീറ്റര്‍ സ്ഥാപിച്ചുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: