കൊച്ചി : കൊക്കെയ്ന്‍ കേസില്‍ കൂടുതല്‍ തെളിവെടുപ്പിനായി കേസിലെ രണ്ടാം പ്രതിയും സഹസംവിധായികയുമായ ബ്ലെസിയേയും മറ്റൊരു പ്രതിയായ രേഷ്മയേയും കൊച്ചി പോലീസ് ഗോവയ്ക്ക് കൊണ്ടുപോകും. ഇന്നലെയാണ് പ്രതികളെ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടത്.
കൊക്കൈയ്ന്റെ ഉറവിടം തേടിയാണ് ഇവരെ ഇന്ന് ഗോവയിലേക്ക് കൊണ്ടു പോകുന്നത്. ഗോവയിലെ തെളിവെടുപ്പിന് ശേഷം ഇവരെ ബംഗളുരുവിലേക്ക് കൊണ്ടുപോകും. പത്താം തീയതി പ്രതികളെ വീണ്ടും കോടതിയില്‍ ഹാജരാക്കേണ്ടതുണ്ട് അതിന് മുമ്പ് തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് അന്വേണസംഘം ശ്രമിക്കുന്നത്.
വിവാദ വ്യവസായി നിസാമിന്റെ കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്. എന്നാല്‍, ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിട്ടില്ലെന്നും പാര്‍ട്ടി നടത്താനാണ് ഫ്ലാറ്റ് ഉപയോഗിച്ചതെന്നും ഇവര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.
യുവനടന് അടക്കമുള്ളവരെ ഫ്ലാറ്റില്‍ നിന്നും പിടി കൂടിയത്. എന്നാല്‍, പിടിയിലായ ഷൈനെ മനപ്പൂര്‍വ്വമായി കുടുക്കിയതാണെന്നാണ് ഷൈന്റെ പിതാവ് വ്യക്തമാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: