കൊണ്ടോട്ടി: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. സംഭവത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി പിടിയിലായി.
കുവൈത്തില്‍ നിന്നെത്തിയ ഇയാള്‍ ഒരു കിലോയോളം വരുന്ന സ്വര്‍ണം എമര്‍ജന്‍സി ലാംപിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിക്കുകയായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിന് എയര്‍ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലാണ് യാത്രക്കാരന് എത്തിയത്. ഇയാളുടെ ബാഗ് പരിശോധിച്ചപ്പോള്‍ ഒന്നും കണ്ടെത്താനായിരുന്നില്ല. എന്നാല്‍ എമര്‍ജന്‍സി ലാംപ് കണ്ടതോടെ ഇന്റലിജന്‍സ് വിഭാഗത്തിന് സംശയമായി. തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് വിപണിയില്‍ 28 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണം പിടികൂടിയത്.
ലാംപിന്റെ ബാറ്ററിയുടെ ഭാഗത്ത് ഒരു കിലോ സ്വര്‍ണം രണ്ട് കഷ്ണങ്ങളാക്കി വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു. ഇയാള്‍ സ്വര്‍ണകടത്തുകാരുടെ ക്യാരിയറാണെന്ന് സംശയിക്കുന്നുണ്ട്. കരിപ്പൂര്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗമാണ് സ്വര്‍ണം പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: