ന്യൂദല്‍ഹി: ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് ഫണ്ടിന്റെ ഉറവിടം ബിജെപി വെളിപ്പെടുത്തുമെന്ന് പാര്‍ട്ടിയുടെ മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി കിരണ്‍ബേദി വ്യക്തമാക്കി.
നറേലയില് നടന്ന ബിജെപി പ്രചാരണയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അവര്‍. ആപ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. ഇതിന് അവര്‍ക്ക് മറുപടി പറയേണ്ടിവരും.
ഭാവനയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലും അവര്‍ പ്രസംഗിച്ചു. തന്റെ ഐപിഎസ് ജീവിതം ഇവിടെനിന്നാണ് തുടങ്ങിയതെന്ന് അവര്‍ പ്രസംഗത്തിനിടെ ഓര്‍മിച്ചു. ജനങ്ങളുടെ നീറുന്ന പ്രശ്നങ്ങള്‍ തനിക്ക് അന്നുമുതലേ അറിയാം. അക്കാലത്ത് ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്തിട്ടുമുണ്ട്.
നവജ്യോതി എന്ന എന്ജിഒവിന്റെ കീഴില്‍ ഇവിടെ ഒരു സ്കൂള്‍ നടത്തുന്നതിനാല്‍ ഈ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് താന്‍ ബോധവതിയാണ്.
മയക്കുമരുന്നിന് അടിമപ്പെട്ടവരുടേയും പൂവാലന്മാരുടേയും ശല്യം ഈ ഭാഗത്ത് ഏറെയാണ്. അത് മാറ്റിയെടുക്കുവാനുള്ള നടപടി കൈക്കൊള്ളും. ഇക്കാര്യത്തില്‍ താന്‍ ആരെയും കുറ്റപ്പെടുത്തുന്നില്ല. പലവിധ കാരണങ്ങളാലാണ് ഇവ സൃഷ്ടിക്കപ്പെട്ടത്. അവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുളള അവസരങ്ങള്‍ നല്കുന്നപുനരധിവാസ കേന്ദ്രങ്ങള്‍ തുറക്കും. ഇതിനു പുറമേ ലഹരിവിരുദ്ധ പ്രചാരണത്തിന് നേതൃത്വം നല്‍കുമെന്നും ബേദി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: