ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്ക്കറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് മകന് ശിവ്മേനോനെ ദല്‍ഹി പോലീസ് ചോദ്യം ചെയ്തു. സുനന്ദയ്ക്ക് ഐപിഎല്ലുമായുണ്ടായിരുന്ന ബന്ധവും മറ്റും ശിവ മേനോനോട് പോലീസ് ചോദിച്ചറിഞ്ഞതിയാണ് വിവരം.
സുനന്ദയുടെ മരണത്തില്‍ സംശയമില്ലെന്ന് നേരത്തെ തന്നെ ശിവ മേനോന് വ്യക്തമാക്കിയിരുന്നു. ഇത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നുവെന്നും പോലീസ് ചോദിച്ചറിഞ്ഞു. ഇന്ന് രാവിലെയാണ് ദുബൈയില്‍ നിന്നും ശിവ് മേനോന് ചോദ്യം ചെയ്യലിനായി ദല്‍ഹിയില്‍ പ്രത്യേക അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്. നേരത്തെ ദല്‍ഹി പോലീസ് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ പറഞ്ഞിരുന്നെങ്കിലും ശിവ് മേനോന് എത്തിയിരുന്നില്ല.
സുനന്ദ പുഷ്കറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസില്‍ ഇതുവരെ 15 ല്‍ അധികം ആളുകളെ പോലീസ് ചോദ്യം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: