ഇസ്ലാമാബാദ്: തെക്കന്‍ വസീറിസ്ഥാനിലെ ഖൈബര്‍ മേഖലയില്‍ പാക്കിസ്ഥാന് സൈന്യം നടത്തിയ ആക്രമണത്തില്‍ 25 ഭീകരരെ സൈന്യം കൊലപ്പെടുത്തി. തീവ്രവാദികളുടെ ഏഴ് കേന്ദ്രങ്ങളും സൈന്യം തകര്‍ത്തു.
സന്‍സില, തിരാഹ് എന്നീ മേഖലകളിലാണ് സൈന്യം ആക്രമണം നടത്തിയത്. താലിബാന്റെ ശക്തികേന്ദ്രങ്ങളാണിത്. ഇവരുടെ ഏഴു ഒളിത്താവളങ്ങള്‍ നശിപ്പിക്കാനും സൈന്യത്തിനു കഴിഞ്ഞു. ഭീകരരുടെ പക്കല്‍നിന്ന് വന്‍തോതിലുള്ള ആയുധശേഖരവും കണ്ടെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: