പൊന്‍കുന്നം: ക്ഷീരവികസന വകുപ്പ്, ജില്ലയിലെ ക്ഷീര സഹകരണസംഘങ്ങള്‍, ത്രിതല പഞ്ചായത്ത് സ്ഥാപനങ്ങള്‍, മില്‍മ, കേരള ഫീഡ്സ്, ആത്മ, കുടുംബശ്രീ, വിവിധ ബാങ്കുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കൊടുങ്ങൂര്‍ ദേവീക്ഷേത്രമൈതാനിയില്‍ 6, 7 തിയ്യതികളില്‍ ജില്ലാ ക്ഷീരകര്‍ഷകസംഗമം നടക്കും. 6ന് രാവിലെ 9ന് കന്നുകാലി പ്രദര്‍ശന മത്സരം, സമ്മേളനം ഡോ. എന്‍. ജയരാജ് എംഎല്‍എ ഉദ്ഘാടനം നിര്‍വ്വഹിക്കും. വാഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തോമസ് വെട്ടുവേലി അദ്ധ്യക്ഷത വഹിക്കും. തുടര്‍ന്ന് ഡയറി ക്വിസ് നടക്കും. 9.30ന് ക്ഷീരകര്‍ഷക ക്ഷേമനിധി അദാലത്ത്. 1.30ന് വനിതാസംരംഭകത്വ സെമിനാര്‍ എന്നിവ നടക്കും.
7ന് രാവിലെ 9ന് ക്ഷീരവികസന സെമിനാര്‍, 12ന് പൊതുസമ്മേളനം, സമ്മേളന ഉദ്ഘാടനവും കൊടുങ്ങൂര്‍ ക്ഷീരസംഘത്തിന്റെ ഫെസിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനവും ഗ്രാമ-ക്ഷീരവികസനവകുപ്പ് മന്ത്രി കെ.സി. ജോസഫ് നിര്‍വ്വഹിക്കും. ഡോ.എന്‍. ജയരാജ് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകനെയും കൗ സപ്പോര്‍ട്ട് മെഷീന് ഉപജ്ഞാതാവിനെയും ആദരിക്കല്‍ ആന്റോ ആന്റണി എം.പി. നിര്‍വ്വഹിക്കും. ഒരു ലക്ഷം യുവജനതൊഴില്ദാനപദ്ധതിയുടെ ധനസഹായവിതരണം ജോസ് കെ.മാണി എം.പി. നടത്തും. ആഡ്വ. കെ. സുരേഷ് കുറുപ്പ് എംഎല്‍എ ഏറ്റവും കൂടുതല്‍ പാല് അളന്ന കര്‍ഷകനെ ആദരിക്കും. മികച്ച കര്‍ഷകര്‍ക്കുള്ള അവാര്‍ഡുകള്‍ കെ. അജിത് എംഎല്‍എ, നിര്‍മ്മലാ ജിമ്മി, കെ.ടി. സരോജിനി, ജോണ്‍ ജേക്കബ് വള്ളക്കാലില്‍ എന്നിവര്‍ വിതരണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: