ഹിന്ദുദര്‍ശനങ്ങളുടെ ലക്ഷ്യം മുഴുവന്‍ നിരന്തരയത്നംകൊണ്ട് പൂര്ണനും ദിവ്യനുമാകലാണ്, ഈശ്വരനെ പ്രാപിക്കുകയും ഈശ്വരനെ ദര്‍ശിക്കുകയും ചെയ്ക. ഈ ഈശ്വരപ്രാപ്തിയും ഈശ്വരദര്‍ശനവും സ്വര്‍ഗ്ഗസ്ഥനായ പിതാവിനെപ്പോലെതന്നെ പരിപൂര്ണനായിത്തീരല്, ആണ് ഹിന്ദുവിന്റെ മതം.
അപ്പോള്‍, പൂര്‍ണത്വം പ്രാപിച്ചവന്റെ ഗതിയെന്ത്? അയാള്‍ ആനന്ദദായകമായ ഒരു ജീവിതം നയിക്കുന്നു. മനുഷ്യനു രസിക്കാന്‍ കൊള്ളാവുന്ന ഒരേ ഒരു വസ്തുവിനെ, അതായത് ഈശ്വരനെ, നേടി അയാള്‍ അളവറ്റതും തികവുറ്റതുമായ ആനന്ദം അനുഭവിക്കുന്നു. ഭഗവത്സായൂജ്യരസം ആസ്വദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: