പാലക്കാട്: ശ്രീകൃഷ്ണപുരം വി.ടി ഭട്ടതിരിപ്പാട് കോളജ് ഭരണസമിതി ഏര്‍പ്പെടുത്തിയ വി.ടി.സ്മാരക അവാര്‍ഡിന് സാഹിത്യകാരന് മാടമ്പ് കുഞ്ഞുകുട്ടനെ തിരെഞ്ഞടുത്തു. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. വി ടി യുടെ ചരമദിനമായ 12 ന് കോളജില്‍ നടക്കുന്ന വി ടി അനുസ്മരണ ചടങ്ങില്‍ വെച്ച് അവാര്‍ഡ് നല്‍കും.
അവാര്‍ഡ്ദാനം ട്രസ്റ്റ് ചെയര്മാന് ഡോ. എന്‍പിപി നമ്പൂതിരി നിര്‍വഹിക്കും. ജില്ലയിലെ കോളജ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ലേഖന മത്സര വിജയികള്‍ക്കുള്ള സമ്മാനങ്ങളും വിവിധ സ്കോളര്‍ഷിപ്പ് വിതരണവും അന്ന് നടക്കും. പത്രസമ്മേളനത്തില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. സി ജയന്, പി ഹരിദാസ്, എം എന്‍ ശങ്കരന്‍നമ്പൂതിരി പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: