പാലക്കാട്: മയിലമ്മ ഫൗണ്ടേഷന് പുരസ്കാരത്തിന് ജാര്‍ഖണ്ഡിലെ ആദിവാസി നേതാവും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ദയാമണി ബിര്‍ള അര്ഹയായായി. 15000 രൂപയും പുരസ്കാരവും അടങ്ങുന്ന അവാര്‍ഡ് 25ന് ജാര്‍ഖണ്ഡിലെ മധുപൂരില്‍ നടക്കുന്ന വടക്ക്- കിഴക്കന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനില്‍ വെച്ച് നല്‍കും.
പ്രമുഖ ഗാന്ധിയന്‍ പിവി രാജഗോപാലന്‍, വിളയോടി വേണുഗോപാലന്‍, ആണവവിരുദ്ധ പ്രവര്ത്തകന് കെ സഹദേവന്, ഫൗണ്ടേഷന് സെക്രട്ടറി എം എന്‍ ഗിരി തുടങ്ങിയവരുടെ ജഡ്ജിങ്ങ് കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തതെന്ന് ഫൗണ്ടേഷന് ഭാരവാഹികളായ രാമദാസ് കതിരൂര്‍, ആറുമുഖന്‍ പത്തിച്ചിറ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: