വൈക്കം: പാടശേഖരത്തിന് തീപടര്‍ന്നുപിടിച്ചത് നാട്ടുകാരില്‍ പരിഭ്രാന്തി പടര്‍ത്തി. ഉദയനാപുരം പത്താം വാര്‍ഡ് വാഴമന നോര്‍ത്ത് ബ്ലോക്കിലെ പാടശേഖരത്തില്‍ ഇന്നലെ ഉച്ചക്ക് രണ്ടിനാണ് തീപടര്‍ന്നത്. ഇതോടെ നാട്ടുകാര്‍ പരിഭ്രാന്തരായി വീട്ടില്‍ നിന്നും ഇറങ്ങിയോടി. പാടശേഖരത്തിന് സമീപത്ത് ഇരുപത്തഞ്ചോളം വീടുകളുണ്ട്.
നാട്ടുകാരില്‍ ആരോ പറമ്പിലെ പുല്ലിന് തീയിട്ടത് കാറ്റടിച്ച് പാടശേഖരത്തിലേക്ക് പടരുകയായിരുന്നു. സമീപവാസികള്‍ വെള്ളമൊഴിച്ച് വീടുകളിലേക്ക് പടര്‍ന്ന തീയണച്ചു. വെള്ളക്കെട്ടായ പാടശേഖരവും, പച്ചപുല്ലുമായതിനാല് വന്‍ അപകടം ഒഴിവാകുകയായിരുന്നു. നിരവധി പശുക്കളെയും, ആടുകളെയും പാടശേഖരത്തില്‍ കെട്ടിയിരുന്നു.
നാട്ടുകാര്‍ ഇവയെ ആഴിച്ചുവിട്ടു രക്ഷപ്പെടുത്തുകയായിരുന്നു. കടുത്തുരുത്തിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി സമീപത്തെ തോട്ടില്‍ നിന്ന് വെള്ളം പമ്പ്ചെയ്ത് തീ നിയന്ത്രണ വിധേയമാക്കുകയായിരുന്നു. മണിക്കുറുകളോളം പ്രദേശമാകെ പുക നിറഞ്ഞുനിന്നു. ഇത് തീയണക്കുന്നതിനും തടസമായി. വൈകിട്ട് ആറുമണിയോടെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീ പൂര്‍ണ്ണമായും അണച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: