കൊച്ചി: ധനമന്ത്രി കെഎം മാണിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ബിജു രമേശിന് വിജിലന്‍സ് നോട്ടീസ് നല്‍കും. ബിജു പുറത്തുവിട്ട ശബ്ദരേഖകളുടെ ഒറിജിനല്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് അയക്കുക. ഒറിജിനല്‍ ഹാര്‍ഡ് ഡിസ്ക് ഹാജരാക്കണമെന്ന് നോട്ടീസില്‍ ആവശ്യപ്പെടും.
എന്നാല്‍ ശബ്ദരേഖയുടെ ഹാര്‍ഡ് ഡിസ്ക് വിജിലന്‍സിന് കൈമാറില്ലെന്ന് ബിജു രമേശ് വ്യക്തമാക്കി. കേന്ദ്ര ഏജന്‍സിയാണെങ്കില്‍ കൈമാറാമെന്നാണ് ബിജു രമേശിന്റെ നിലപാട്. ബാറുടമകളുടെ എഡിറ്റ് ചെയ്ത സംഭാഷണം അടങ്ങിയ സിഡിയാണ് നേരത്തെ ബിജു വിജിലnസിന് കൈമാറിയത്. എന്നാലിത് സ്വീകാര്യമല്ലെന്ന് വിജിലnസ് വ്യക്തമാക്കി. ശബ്ദരേഖയുടെ ആധികാരികത പരിശോധിക്കണമെങ്കില്‍ ഒറിജിനല്‍ തന്നെ വേണമെന്നാണ് വിജിലന്‍സിന്റെ നിലപാട്.
കഴിഞ്ഞ ദിവസം ബാര്‍ കോഴ കേസില്‍ മാണിക്കെതിരെ മതിയായ തെളിവ് ഹാജരാക്കാന്‍ പരാതിക്കാരന് ആയിട്ടില്ലെന്ന് ലോകായുക്ത അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജു രമേശിന് തെളിവുകളുടെ ഒറിജനല്‍ ആവശ്യപ്പെട്ട് നോട്ടീസയക്കാന്‍ വിജിലന്‍സ് തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: