ആലപ്പുഴ: ദേശീയ ഗെയിംസിന്റെ ഭാഗമായി ഫെബ്രുവരി അഞ്ചു മുതല്‍ 11 വരെ ആലപ്പുഴ നഗരത്തില്‍ പ്രശസ്തരുടെ ചലച്ചിത്രപ്രദര്‍ശനവും കലാപരിപാടികളും നടക്കും. മജീഷ്യന്‍ മുതുകാടിന്റെ മാജിക് ഷോ, പ്രശസ്ത ഗായകന് രമേശ് നാരായണന്റെ ഹിന്ദുസ്ഥാനി വോക്കല്‍ സംഗീത പരിപാടി, ഇഷാന് ദേവിന്റെ മ്യൂസിക് ബാന്‍ഡ്, സ്റ്റീഫന്‍ ദേവസിയുടെ ഫ്യൂഷന്‍, കലാക്ഷേത്രയുടെ നൃത്തം തുടങ്ങിയ പരിപാടികളാണ് നടക്കുക. അഞ്ചിനു വൈകിട്ട് 6.30ന് ടി.വി. തോമസ് സ്മാരക നഗരസഭാ ടൗണ്‍ഹാളില്‍ കലാക്ഷേത്രയുടെ നൃത്ത പരിപാടി നടക്കും. ആറിനു വൈകിട്ട് 6.30ന് ടൗണ്‍ഹാളില്‍ ‘1983’ എന്ന മലയാള ചലച്ചിത്രവും ഏഴിനു വൈകിട്ട് 6.30ന് നഗരചത്വരത്തില്‍ ‘മേരി കോം’ എന്ന ചലച്ചിത്രവും പ്രദര്‍ശിപ്പിക്കും.
എട്ടിനു വൈകിട്ട് 6.30ന് ടൗണ്‍ഹാളില്‍ രമേഷ് നാരായണന്റെ ഹിന്ദുസ്ഥാനി സംഗീത കച്ചേരിയും, ഒന്പതിനു വൈകിട്ട് 6.30ന് ഇഷാന് ദേവ് നയിക്കുന്ന മ്യൂസിക് ബാന്‍ഡിന്റെ സംഗീത പരിപാടിയും നടക്കും. പത്തിനു വൈകിട്ട് 6.30ന് ഗോപിനാഥ് മുതുകാടിന്റെ മാജിക് ഷോ എസ്ഡിവി സെന്റിനറി ഹാളില്‍ നടക്കും. പതിനൊന്നിനു വൈകിട്ട് 6.30ന് ടൗണ്‍ഹാളില്‍ സ്റ്റീഫന്‍ ദേവസിയുടെ നേതൃത്വത്തില്‍ ഫ്യൂഷന്‍ സംഗീത പരിപാടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: