കൊച്ചി: പെപ്സികോയുടെ ബിവറേജ് ബ്രാന്‍ഡായ 7അപ്-ന്റെ ബ്രാന്‍ഡ് അംബാസഡര്‍ ആയി നടന് ധനുഷ് നിയമിതനായി. 7അപ് ഇന്ത്യയിലെത്തിയതിന്റെ 25-ാം വാര്‍ഷികം കൂടിയാണ് 2015 എന്ന് പെപ്സികോ ഇന്ത്യ സീനിയര്‍ ഡയറക്ടര്‍ രുചിര ജയ്റ്റ്ലി പറഞ്ഞു.
ജനങ്ങളുമായി കൂടുതല്‍ അടുക്കാന്‍ പെപ്സിക്കോ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം സഹായകമാകുമെന്ന് ധനുഷ് പറഞ്ഞു.
140 രാജ്യങ്ങളില്‍ 7അപ്-ന് സാന്നിധ്യം ഉണ്ട്. ധനുഷ് അഭിനയിക്കുന്ന 7അപ്-ന്റെ പുതിയ പരസ്യചിത്രം ടിവി ഡയറക്ടര്‍ രാജീവ് മേനോനാണ് സംവിധാനം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: